Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വധശ്രമ കേസിലെ മുഖ്യപ്രതികൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

ആറ്റിങ്ങൽ: വധശ്രമ കേസിലെ മുഖ്യപ്രതികൾ കടയ്ക്കാവൂർ പൊലീസ് പിടിയിൽ. കീഴാറ്റിങ്ങൽ എ.കെ നഗറിൽ ഒക്ടോബർ ആറിന് അക്രമം അഴിച്ചുവിട്ട് ബിബിൻ നാഥിനെയും സുഹൃത്തുക്കളായ യുവാക്കളെയും വെട്ടിപ്പരിക്കേൽപിച്ച കേസിലെ മുഖ്യപ്രതികളാണ് അറസ്റ്റിലായത്.

കീഴാറ്റിങ്ങൽ തിനവിള ദേശത്ത് എ.കെ. നഗറിൽ കൊടിക്കകത്ത് വീട്ടിൽ ഷാൻ എന്ന ഷൈജു, എ.കെ നഗറിൽ ചരുവിള വീട്ടിൽ ഉണ്ണി എന്ന അനൂപ് എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. കുറ്റകൃത്യത്തിനുശേഷം പ്രതികൾ നിരവധി സംഘങ്ങളായി പിരിഞ്ഞ് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു.

തിരുവനന്തപുരം പി.എം.ജി തേക്കുമൂട് ബണ്ട് കോളനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സാഹസികമായാണ് ഇവരെ പിടികൂടിയത്.

പ്രതികൾക്ക് തിരുവനന്തപുരത്തുള്ള മറ്റു ഗുണ്ടാസംഘമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയായിരുന്നു.

കടയ്ക്കാവൂർ ഐ.എസ്.എച്ച്.ഒ അജേഷ്. വി, എസ്.ഐ ദിപു, ഗ്രേഡ് എസ്.ഐ മണിലാൽ, എ.എസ്.ഐ ശ്രീകുമാർ, ജ്യോതിഷ് കുമാർ, സി.പി.ഒമാരായ രാകേഷ്, അഖിൽ, സുജിൽ, ഡാനി എസ് ബാബു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The main accused in the attempted murder case are under arrest
Next Story