ആനൂപ്പാറ റോഡിൽ യാത്ര ദുരിതത്തിന് അറുതിയില്ല
text_fieldsതകർന്നുകിടക്കുന്ന ആനൂപ്പാറ റോഡ്
ആറ്റിങ്ങല്‍: അവനവഞ്ചേരി ജങ്ഷനില്‍നിന്ന് ഊരുപൊയ്കയിലേക്കുള്ള റോഡില്‍ ആനൂപ്പാറക്ക് സമീപം വലിയ കുഴികൾ രൂപപ്പെട്ടു. ടാറും മെറ്റലുമിളകി വന്‍കുഴികളാണ് പലയിടത്തും രൂപപ്പെട്ടത്. തകർന്ന റോഡിലൂടെ വാഹനങ്ങള്‍ക്കും കാൽനടക്കാർക്കും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
മുദാക്കല്‍ പഞ്ചായത്തിലാണ് റോഡ്. ആനൂപ്പാറ സ്കൂളിന് സമീപവും ദേശീയ പാതയിൽ നിന്നും ഇടറോഡ് വന്നുചേരുന്ന ഭാഗവും പൂര്‍ണമായി തകർന്നു. മാമം ആറിന് സമാന്തരമായി റോഡ് കടന്നു പോകുന്ന മേഖലയിലാണ് വലിയ തകർച്ച. റോഡിന്റെ ശോച്യാവസ്ഥ നിമിത്തം അപകടങ്ങളും തുടര്‍ക്കഥയായിട്ടുണ്ട്. ആറ്റിങ്ങലില്‍ നിന്നും ഊരുപൊയ്കയിലെത്താനുള്ള എളുപ്പവഴിയാണിത്. മൂന്ന് സ്വകാര്യബസുകള്‍ ഇതുവഴി സര്‍വിസ് നടത്തുന്നുണ്ട്. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതാണ് റോഡിന്റെ അവസ്ഥ മോശമാക്കിയത്.

