ഹോട്ടലുകളിലും മാർക്കറ്റുകളിലും ആരോഗ്യവിഭാഗം പരിേശാധന
text_fieldsകല്ലമ്പലം മാർക്കറ്റിൽ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നു
ആറ്റിങ്ങൽ: ഹോട്ടലുകളിലും മാർക്കറ്റുകളിലും ആരോഗ്യവിഭാഗം റെയ്ഡ്. സ്റ്റാർ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. നാവായിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം, ഫുഡ് ആൻഡ് സേഫ്റ്റി വർക്കല സർക്കിളിന്റെയും സംയുക്താഭിമുഖ്യത്തിലാണ് കല്ലമ്പലം നാവായിക്കുളം മേഖലകളിൽ പരിശോധന നടത്തിയത്.
ഹെൽത്തി കേരളയുടെ ഭാഗമായായിരുന്നു പരിശോധനയും നടപടികളും. ഹോട്ടലുകൾ, ബേക്കറി, പൗൾട്രി ഫാം, കല്ലമ്പലം മാർക്കറ്റ് എന്നീ സ്ഥലങ്ങളിൽ പരിശോധന നടത്തി നടപടി സ്വീകരിച്ചു.
ഫുഡ് ആൻഡ് സേഫ്റ്റി വർക്കല സർക്കിളിന്റെ സഞ്ചരിക്കുന്ന ലാബിന്റെ സഹായത്തോടെയാണ് കല്ലമ്പലം മാർക്കറ്റിൽ പരിശോധന നടത്തിയത്. പരിശോധനയിൽ പഴകിയതും ചീഞ്ഞതുമായ 15 കിലോ ചൂരമത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഇതര മത്സ്യങ്ങൾ പരിശോധിച്ചതിൽ പ്രശ്നം ഇല്ലെന്ന് കണ്ടെത്തി.
കല്ലമ്പലം ഡബ്ലൂൺ ബാറിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന പഴകിയ ആഹാരസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. മറ്റ് ഹോട്ടലുകളിൽ പരിശോധന നടത്തുകയും ശുചിത്വനിർദേശങ്ങൾ നൽകുകയും ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ ഷാ കവിരാജൻ, റാഫി, ലിജേഷ്, ലിജ എന്നിവർ നേതൃത്വം നൽകി.

