യുവാവിനെ വധിക്കാൻ ശ്രമിച്ച ഗുണ്ടാസംഘം അറസ്റ്റിൽ
text_fieldsrepresentational image
ആറ്റിങ്ങൽ: യുവാവിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഗുണ്ടാസംഘം അറസ്റ്റിൽ. മണമ്പൂർ പെരുംകുളം മലവിളപ്പൊയ്ക ഫാത്തിമ മൻസിലിൽ താഹ (29), കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപം ജസ്ല മൻസിലിൽ ജാസിംഖാൻ (33), അഴൂർ പെരുമാതുറ കൊച്ചുതുരുത്ത് പുത്തൻ ബംഗ്ലാവിൽ റിയാസ് (33) എന്നിവരാണ് പിടിയിലായത്. ഡിസംബർ 28ന് രാത്രി 7.30ന് പെരുംകുളം ജങ്ഷന് സമീപത്താണ് സംഭവം. മണമ്പൂർ പെരുംകുളം മലവിളപ്പൊയ്കവീട്ടിൽ സാലിയുടെ മകൻ നസീർ (40) ആണ് ആക്രമണത്തിന് ഇരയായത്.
ഗുരുതരമായി പരിക്കേറ്റ നസീർ തിരുവനന്തപുരം മെഡിക്കൽ കോളജ് ഐ.സി.യുവിൽ ചികിത്സയിലാണ്. മുൻവിരോധമാണ് ആക്രമത്തിൽ കലാശിച്ചത്. മുഖ്യപ്രതി താഹ കാപ്പാ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ളയാളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്.
കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ ലൂയിസ്, എസ്.ഐ എസ്.എസ്. ദീപു, ഗ്രേഡ് എസ്.ഐ മാഹിൻ, ജ്യോതിഷ് കുമാർ, ബാലു, അരുൺ, രാകേഷ്, സുജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും െപാലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

