Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightതാലൂക്കാശുപത്രിയിൽ...

താലൂക്കാശുപത്രിയിൽ ഐ.പി ​ബ്ലോക്കിലെ സീലിങ് അടർന്നുവീണു​

text_fields
bookmark_border
താലൂക്കാശുപത്രിയിൽ ഐ.പി ​ബ്ലോക്കിലെ സീലിങ് അടർന്നുവീണു​
cancel
camera_alt

ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന്

ഗ​വ.​താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ഐ.​പി ​ബ്ലോ​ക്കി​ൽ സീ​ലി​ങ് പ​ല ഭാ​ഗ​ത്താ​യി

അ​ട​ർ​ന്ന നി​ല​യി​ൽ

ആ​റ്റി​ങ്ങ​ൽ: വ​ലി​യ​കു​ന്നി​ലെ താ​ലൂ​ക്കാ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യു​ടെ സീ​ലി​ങ് അ​ട​ർ​ന്നു വീ​ണു. ഇ​തോ​ടെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും പ​രി​ഭ്രാ​ന്തി​യി​ലാ​യി. ആ​ശു​പ​ത്രി​യി​ൽ ഐ.​പി ബ്ലോ​ക്കി​ലാ​ണ്​ സം​ഭ​വം. ചൊ​വ്വാ​ഴ്ച രാ​വി​ലെ രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി ആ​റ്റി​ങ്ങ​ൽ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ ദേ​ഹ​ത്താ​ണ്​ സീ​ലി​ങ് അ​ട​ർ​ന്ന്​ പ​തി​ച്ച​ത്. ഇ​വ​ർ ശൗ​ചാ​ല​യ​ത്തി​ലേ​ക്ക്​ പോ​കു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ജീ​വ​ന​ക്കാ​ർ എ​ത്തി അ​ട​ർ​ന്നു വീ​ണ ഭാ​ഗം നീ​ക്കം ചെ​യ്തു. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ സ​മ്മ​ർ​ദ​ത്തെ​തു​ട​ർ​ന്ന്​ ദേ​ഹ​ത്ത് സീ​ലി​ങ് വീ​ണ വീ​ട്ട​മ്മ പ​രാ​തി​യി​ൽ​നി​ന്ന്​ പി​ന്മാ​റി. ഓ​രോ ദി​വ​സ​വും കെ​ട്ടി​ട​ത്തി​ന്‍റെ ഓ​രോ ഭാ​ഗ​ങ്ങ​ളാ​യി സീ​ലി​ങ്​ അ​ട​ർ​ന്നു വീ​ണു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​മീ​പ കാ​ല​ത്താ​ണ്​ ഇ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്.

നി​ർ​മാ​ണ​ത്തി​ലെ നി​ല​വാ​ര​മി​ല്ലാ​യ്മ​ട​ക്കം കെ​ട്ടി​ടം ദു​ർ​ബ​ല​മാ​വാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ശോ​ച്യാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി പു​തി​യ​ത്​ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taluk hospitalceiling collapsed
News Summary - The ceiling of the IP block in the taluk hospital collapsed
Next Story