മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ രക്ഷപെട്ടു
text_fieldsഅപകടത്തിൽപ്പെട്ട ബോട്ട് ഹർബറിന് സമീപം അടുപ്പിച്ചപ്പോൾ
ആറ്റിങ്ങൽ: പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന ബോട്ട് പൊഴിയിൽ തിരയിൽപെട്ടു മറിഞ്ഞു. മത്സ്യ ബന്ധന ഉപകരണങ്ങൾ നഷ്ടമായി. മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. വള്ളത്തിൽ നാല് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്.
മര്യനാട് സ്വദേശി സൈറസ്, ബിജു, ക്രിസ്റ്റഫർ, സ്റ്റാൻലി എന്നിവരാണ് രക്ഷപ്പെട്ടത്. മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും മത്സ്യ തൊഴിലാളികളും രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപെട്ട ബോട്ട് ഇവർ തീരത്ത് അടുപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

