Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightലോട്ടറി ടിക്കറ്റില്‍...

ലോട്ടറി ടിക്കറ്റില്‍ കൃത്രിമം; കച്ചവടക്കാരിയെ കബളിപ്പിച്ച് പണം തട്ടി

text_fields
bookmark_border
extorting money
cancel
camera_alt

ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​ർ കൊ​ണ്ടു​വ​ന്ന കൃ​ത്രി​മം വ​രു​ത്തി​യ ലോ​ട്ട​റി ടി​ക്ക​റ്റ്

ആ​റ്റി​ങ്ങ​ല്‍: ലോ​ട്ട​റി ടി​ക്ക​റ്റി​ല്‍ കൃ​ത്രി​മം കാ​ട്ടി ക​ച്ച​വ​ട​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി. സ​മ്മാ​ന​മ​ടി​ച്ച ടി​ക്ക​റ്റെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് വ്യാ​ജ​ലോ​ട്ട​റി ടി​ക്ക​റ്റ് ന​ൽ​കി ലോ​ട്ട​റി​ക്ക​ച്ച​വ​ട​ക്കാ​രി​യി​ല്‍നി​ന്ന് പ​ണം ത​ട്ടി​യ​ത്. ആ​റ്റി​ങ്ങ​ൽ പൂ​വ​ൻ​പാ​റ മ​ണ്ണൂ​ര്‍ഭാ​ഗം വ​യ​ലി​ല്‍വീ​ട്ടി​ല്‍ ഇ​ന്ദി​ര​യാ​ണ് (65) ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ടി​ക്ക​റ്റി​ലെ യ​ഥാ​ർ​ഥ ന​മ്പ​റി​നു പു​റ​ത്ത് സ​മ്മാ​നാ​ര്‍ഹ​മാ​യ ന​മ്പ​ര്‍ വെ​ട്ടി ഒ​ട്ടി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 14ന് ​ന​റു​ക്കെ​ടു​ത്ത കാ​രു​ണ്യ​പ്ല​സി​ന്റെ കെ.​എ​ന്‍.487 ലോ​ട്ട​റി​യു​ടെ ടി​ക്ക​റ്റി​ലാ​ണ് കൃ​ത്രി​മം കാ​ട്ടി പ​ണം ത​ട്ടി​യ​ത്.

ആ​റ്റി​ങ്ങ​ല്‍ ഭ​ഗ​വ​തി ലോ​ട്ട​റി ഏ​ജ​ന്‍സി​യി​ല്‍നി​ന്ന്​ ലോ​ട്ട​റി​ടി​ക്ക​റ്റെ​ടു​ത്ത് കൊ​ണ്ടു​ന​ട​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് ഇ​ന്ദി​ര. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ ആ​റ്റി​ങ്ങ​ല്‍ എ​ല്‍.​ഐ.​സി ഓ​ഫി​സി​നെ​തി​ര്‍വ​ശ​ത്ത് ലോ​ട്ട​റി ക​ച്ച​വ​ട​ത്തി​നാ​യി ന​ട​ക്കു​മ്പോ​ള്‍ 40ന് ​മേ​ല്‍ പ്രാ​യം തോ​ന്നി​ക്കു​ന്ന ര​ണ്ടു​പേ​ര്‍ ഇ​ന്ദി​ര​യെ സ​മീ​പി​ച്ചു.

കാ​രു​ണ്യ​പ്ല​സി​ന്റെ 5000 രൂ​പ സ​മ്മാ​ന​മ​ടി​ച്ച ടി​ക്ക​റ്റ് കൈ​വ​ശ​മു​ണ്ടെ​ന്നും അ​ത് ഇ​ന്ദി​ര എ​ടു​ക്ക​ക​യാ​ണെ​ങ്കി​ല്‍ ഓ​ണം ബ​മ്പ​റി​ന്റെ ര​ണ്ട് ടി​ക്ക​റ്റെ​ടു​ക്കാ​മെ​ന്നും ബാ​ക്കി പ​ണം ന​ൽ​ക​ണ​മെ​ന്നും പ​റ​ഞ്ഞു. ആ​കെ 3500 രൂ​പ മാ​ത്ര​മേ കൈ​വ​ശ​മു​ള്ളൂ​വെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ വ​ന്ന​വ​ര്‍ ഓ​ണം ബ​മ്പ​റി​ന്റെ മൂ​ന്ന് ടി​ക്ക​റ്റെ​ടു​ത്തു. സ​മ്മാ​ന​മ​ടി​ച്ചെ​ന്ന് പ​റ​ഞ്ഞ ടി​ക്ക​റ്റ് വ​ന്ന​വ​ര്‍ ഇ​ന്ദി​ര​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തി​നെ​ത്തു​ട​ര്‍ന്ന് ഇ​ന്ദി​ര കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 3500 രൂ​പ​യും ന​ൽ​കി. വൈ​കീ​ട്ട് ടി​ക്ക​റ്റ് ഏ​ജ​ന്‍സി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ടി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന​റി​ഞ്ഞ​ത്.

കാ​രു​ണ്യ പ്ല​സി​ന്റെ ന​റു​ക്കെ​ടു​പ്പി​ല്‍ 7940 എ​ന്ന ന​മ്പ​റി​ല്‍ അ​വ​സാ​നി​ക്കു​ന്ന ടി​ക്ക​റ്റി​ന് 5000 രൂ​പ സ​മ്മാ​ന​മു​ണ്ട്. ത​ട്ടി​പ്പ് ന​ട​ത്തി​യ​വ​ര്‍ ഇ​ന്ദി​ര​യെ ഏ​ൽ​പി​ച്ച ടി​ക്ക​റ്റി​ന്റെ ന​മ്പ​ര്‍ പി.​ഒ 707940 എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഇ​ന്ദി​ര​യെ ഏ​ല്പി​ച്ച ടി​ക്ക​റ്റി​ന്റെ അ​വ​സാ​ന​ത്തെ യ​ഥാ​ർ​ഥ അ​ക്ക​ത്തി​ന് മു​ക​ളി​ല്‍ പൂ​ജ്യം വെ​ട്ടി​ഒ​ട്ടി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചാ​ല്‍ മാ​ത്ര​മേ ഇ​വി​ടെ അ​ക്കം വെ​ട്ടി​യൊ​ട്ടി​ച്ച​താ​ണെ​ന്ന് അ​റി​യാ​ന്‍ ക​ഴി​യൂ.

ഉ​പ​ജീ​വ​ന​ത്തി​നും മ​രു​ന്ന് വാ​ങ്ങാ​നു​മു​ള്ള വ​രു​മാ​നം ക​ണ്ടെ​ത്താ​നാ​യാ​ണ് ഇ​വ​ര്‍ ലോ​ട്ട​റി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത്. ത​ട്ടി​പ്പി​നി​ര​യാ​യ​തോ​ടെ അ​ടു​ത്ത​ദി​വ​സം ക​ച്ച​വ​ട​ത്തി​ന് ലോ​ട്ട​റി എ​ടു​ക്കാ​നു​ള്ള പ​ണം പോ​ലും ഇ​ല്ലാ​തെ വി​ഷ​മി​ക്കു​ക​യാ​ണ് ഇ​വ​ര്‍. ഇ​ന്ദി​ര​യു​ടെ പ​രാ​തി​യി​ല്‍ ആ​റ്റി​ങ്ങ​ല്‍ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​ണോ​യെ​ന്ന് പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CheatingExtorting moneyTrivandrum news
News Summary - Tampering with lottery tickets- cheated the shopkeeper and stole the money
Next Story