Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightയുവതിയെ വീട്ടിൽകയറി...

യുവതിയെ വീട്ടിൽകയറി വെട്ടിയ പ്രതികൾ പിടിയിൽ

text_fields
bookmark_border
യുവതിയെ വീട്ടിൽകയറി വെട്ടിയ പ്രതികൾ പിടിയിൽ
cancel
camera_alt

പി​ടി​യി​ലായ പ്ര​തി​ക​ൾ

ആ​റ്റി​ങ്ങ​ൽ: വ​ക്കം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് ഗു​രു​ത​ര​മാ​യി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ഴു​വി​ലം വി​ല്ലേ​ജി​ൽ വ​ലി​യ​ഏ​ല വൈ​ദ്യ​ന്റെ​മു​ക്ക് വ​യ​ൽ​തി​ട്ട വീ​ട്ടി​ൽ കു​മാ​ർ (49), വ​ക്കം വി​ല്ലേ​ജി​ൽ ഇ​റ​ങ്ങു​ക​ട​വ് പു​തു​വീ​ട്ടി​ൽ​തൊ​ടി വീ​ട്ടി​ൽ തീ​പ്പൊ​രി ജ​യ​ൻ എ​ന്ന ജ​യ​ൻ (58) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഈ ​മാ​സം 19ന് ​രാ​ത്രി​യി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് മ​ദ്യ​ല​ഹ​രി​യി​ൽ യു​വ​തി​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കാ​നെ​ത്തി​യ നാ​ട്ടു​കാ​രു​ടെ നേ​ർ​ക്ക് വ​ടി​വാ​ൾ വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച പ്ര​തി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു.

വ​ക്കം ഇ​റ​ങ്ങു​ക​ട​വ് മേ​ഖ​ല​യി​ൽ പ്ര​തി​ക​ൾ നി​ര​ന്ത​രം സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​രാ​ണെ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ന് മൊ​ഴി കൊ​ടു​ത്തി​രു​ന്നു. പ​രി​ക്കേ​റ്റ യു​വ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ഊ​ർ​ജ്ജി​ത​മാ​ക്കി​യി​രു​ന്നു. ക​ട​യ്ക്കാ​വൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സ​ജി​ൻ ലൂ​യി​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ ദീ​പു, ജി.​എ​സ്.​ഐ എ​ഡി​സ​ൺ, എ.​എ​സ്.​ഐ ശ്രീ​കു​മാ​ർ, രാ​ജീ​വ്, സി.​പി.​ഒ മാ​രാ​യ സു​ജി​ൽ, അ​നി​ൽ​കു​മാ​ർ, ഇ​ന്ദ്ര​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suspectsarrested
News Summary - Suspects who hacked the woman into her house arrested
Next Story