Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightചിറയിന്‍കീഴ് താലൂക്ക്...

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പിഞ്ചുകുഞ്ഞിനെ തെരുവുനായ് ആക്രമിച്ചു

text_fields
bookmark_border
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പിഞ്ചുകുഞ്ഞിനെ തെരുവുനായ് ആക്രമിച്ചു
cancel
camera_alt

തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ കു​ട്ടി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​ൻ

ആം​ബു​ല​ൻ​സി​ൽ ക​യ​റ്റു​ന്നു

ആ​റ്റി​ങ്ങ​ൽ: ചി​റ​യി​ന്‍കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പി​ഞ്ചു​കു​ഞ്ഞി​ന്​​ തെ​രു​വു​നാ​യ് ക​ടി​ച്ച് പ​രി​ക്ക്​. അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​നി അ​ഭി​രാ​മി-​ദീ​പ​ക് ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​നാ​മി​ക​ക്കാ​ണ് (മൂ​ന്ന്) തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റ​ത്.

ചി​റ​യി​ന്‍കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ 6.30നാ​ണ് സം​ഭ​വം. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ലെ പ്ര​സ​വ വാ​ര്‍ഡി​നു മു​ന്നി​ല്‍ അ​നു​ജ​ത്തി​യോ​ടൊ​പ്പം നി​ല്‍ക്കു​ന്ന​തി​നി​ടെ​യാ​ണ് തെ​രു​വു നാ​യ് കു​ട്ടി​യെ ക​ടി​ച്ച​ത്. ഇ​ട​ത് കൈ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ടി​യേ​റ്റ് കു​ട്ടി ഉ​രു​ണ്ടു​വീ​ഴു​ക​യാ​യി​രു​ന്നു. നാ​യ്​ കു​ട്ടി​യു​ടെ കൈ​യി​ല്‍ ത​ന്നെ ക​ടി​ച്ചു പി​ടി​ച്ചി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ​യും അ​മ്മൂ​മ്മ​യു​ടെ​യും നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ്​ നാ​യെ തു​ര​ത്തി കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. ഇ​ട​ത് കൈ​ക്ക്​​ ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി​യെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogchildattack
News Summary - stray dog attacked child in chirayinkeezh hospital
Next Story