അപകടത്തിൽപെട്ട സ്കൂട്ടർ കത്തി; യാത്രിക രക്ഷപ്പെട്ടു
text_fieldsഅപകടത്തെ തുടർന്ന് സ്കൂട്ടറിന് തീപിടിച്ചപ്പോൾ
ആറ്റിങ്ങൽ: ലോറിയിടിച്ച് മറിഞ്ഞ സ്കൂട്ടറിന് തീപിടിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയിൽ ആറ്റിങ്ങൽ മൂന്നുമുക്കിന് സമീത്ത് തിങ്കളാഴ്ച വൈകീട്ട് 4.40നായിരുന്നു അപകടം.
നാവായിക്കുളം ഹെൽത്ത് സെൻററിലെ നഴ്സ് രശ്മിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇവർ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരവേയായിരുന്നു അപകടം. പച്ചക്കറി കയറ്റി പോകുകയായിരുന്ന ലോറിയാണ് സ്കൂട്ടറിൽ ഇടിച്ചത്.
സ്കൂട്ടറിൽ തീ പടർന്നതോടെ ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സ് എത്തി തീ കെടുത്തിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സ്കൂട്ടർ പൂർണമായി കത്തി നശിച്ചു.

