Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടം; ടാങ്കർ ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്

text_fields
bookmark_border
വാഹനാപകടം; ടാങ്കർ ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്
cancel

ആറ്റിങ്ങൽ: ടാങ്കർ ലോറിയും വാനും കൂട്ടിയിടിച്ച് പ്രീ സ്‌കൂൾ ഉടമ മരിച്ച സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് ആറ്റിങ്ങൽ പൊലിസ് കേസെടുത്തു. കഴിഞ്ഞദിവസം വൈകീട്ടാണ് ആറ്റിങ്ങലിലെ പ്രീ സ്‌കൂൾ ഉടമ മുദാക്കൽ സ്വദേശിയായ ദീപു (45) പൂവമ്പാറ പാലത്തിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

അപകടത്തിന് കാരണം ടാങ്കർ ലോറിയുടെ അമിത വേഗതയാണെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ലോറി ഡ്രൈവർ വെമ്പായം ഈരാണിക്കര സ്വദേശി ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈദ്യ പരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇതേത്തുടർന്നാണ് പൊലിസ് നരഹത്യക്ക് കേസ് എടുത്തത്.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Road accident: Manslaughter case filed against tanker lorry driver
Next Story