മാതാവിനെതിരെ പോക്സോ കേസ്: എസ്.െഎയെ സസ്പെൻഡ് ചെയ്യണമെന്ന് ആക്ഷൻ കൗൺസിൽ
text_fieldsആറ്റിങ്ങല്‍: കടയ്ക്കാവൂരില്‍ മാതാവിനെതിരായ പോക്സോ കേസ് വ്യാജ കേസാെണന്നും ഗൂഢാലോചനയില്‍ പങ്കാളിയായ കടയ്ക്കാവൂര്‍ എസ്.ഐ വിനോദ് വിക്രമാദിത്യനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പൊലീസ് നടപടികള്‍ ആദ്യവസാനം ആസൂത്രണം ചെയ്തതാെണന്ന് തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്. മാധ്യമങ്ങളോട് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞത് പീഡനത്തെക്കുറിച്ച് മകന് ഗള്‍ഫില്‍വെച്ച് പറഞ്ഞുവെന്നും അതിനെതുടര്‍ന്ന് താന്‍ മകനെയും കൂട്ടി നാട്ടിലെത്തി കടയ്ക്കാവൂര്‍ പൊലീസില്‍ പരാതിപ്പെട്ടെന്നുമാണ്.
പക്ഷേ, എസ്.ഐ എഫ്.ഐ.ആറില്‍ പരാതിക്കാരനായി രേഖപ്പെടുത്തിയത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയാണ്. ഇത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിഷേധിച്ചിട്ടുണ്ട്. യുവതിയും ഭര്‍ത്താവും തമ്മില്‍ കുടുംബകോടതിയില്‍ കേസുള്ളതിനാല്‍ കേസ് നിലനില്‍ക്കില്ലെന്ന് കണ്ടാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഫസ്റ്റ് ഇന്ഫോര്മറാക്കിയത്.
യുവതിയെ മോശക്കാരിയാക്കാന്‍ എസ്.ഐ ബോധപൂര്‍വം ശ്രമിക്കുകയും പലരെയും ഭീഷണിപ്പെടുത്തി അതിനനുസൃതമായ മൊഴി വാങ്ങിക്കുകയും ചെയ്തുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

