ട്രാൻസ്ഫോർമറിൽ കാട് മൂടി; വൈദ്യുതി തടസ്സം പതിവ്
text_fieldsകടയ്ക്കാവൂർ ചാവടിമുക്കിലെ കാട് മൂടിയ ട്രാൻസ്ഫോർമർ
ആറ്റിങ്ങൽ: ട്രാൻസ്ഫോർമറിൽ കാടും പടർപ്പും മൂടി, തീപിടിത്തവും വൈദ്യുതി തടസ്സവും പതിവാകുന്നു. കടയ്ക്കാവൂർ പഞ്ചായത്ത് പത്താം വാർഡിൽ ചാവടിമുക്കിന് സമീപമുള്ള ട്രാൻസ്ഫോർമറാണ് ഈയവസ്ഥയിലുള്ളത്.
പാഴ്ചെടികളും വള്ളിപ്പടർപ്പുകളും ചുറ്റിനിൽക്കുന്ന ട്രാൻസ്ഫോർമർ സമീപവാസികൾക്കും വഴിയാത്രക്കാർക്കും വിദ്യാർഥികൾക്കും അപകട ഭീഷണിയാണ്.
വള്ളിച്ചെടികൾ വൈദ്യുതി വിതരണ കേബിളുകളിൽ ചുറ്റിപ്പടർന്നു കിടക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മഴയത്ത് പടർന്നുകേറിയ ജലാംശത്തിലൂടെ ഇരു ലൈനുകൾക്കിടയിൽ വൈദ്യുതി തരംഗം കടന്നുവന്ന് തീ പിടിക്കുന്നതിനു കാരണമാകുന്നുണ്ട്. കെ.എസ്.ഇ.ബി അധികൃതർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

