Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightതെരഞ്ഞെടുപ്പ് ഇവിടെ...

തെരഞ്ഞെടുപ്പ് ഇവിടെ കുടുംബകാര്യം കൂടിയാണ്​

text_fields
bookmark_border
തെരഞ്ഞെടുപ്പ് ഇവിടെ കുടുംബകാര്യം കൂടിയാണ്​
cancel

ആ​റ്റി​ങ്ങ​ല്‍: എ​ല്‍.​ഡി.​എ​ഫി​ലും യു.​ഡി.​എ​ഫി​ലും സ്ഥാ​നാ​ർ​ഥി ദ​മ്പ​തി​ക​ളാ​ണ്​ ഇ​വി​ട​ത്തെ ചി​ത്രം. ഭാ​ര്യ​മാ​ര്‍ ജി​ല്ല പ​ഞ്ചാ​യ​ത്തി​ലാ​ണ്. ഭ​ര്‍ത്താ​ക്ക​ന്മാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും. ജി​ല്ല പ​ഞ്ചാ​യ​ത്ത് കി​ഴു​വി​ലം ഡി​വി​ഷ​നി​ല്‍ എ​ല്‍.​ഡി.​എ​ഫി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത് നി​ല​വി​ലെ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ഷൈ​ല​ജാ​ബീ​ഗ​വും യു.​ഡി.​എ​ഫി​നു​വേ​ണ്ടി നി​ല​വി​ലെ ചി​റ​യി​ന്‍കീ​ഴ് പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍.​കെ. രാ​ധാ​മ​ണി​യു​മാ​ണ്.

ഇ​രു​വ​രു​ടെ​യും ഭ​ര്‍ത്താ​ക്ക​ന്മാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളു​മാ​ണ്. ഷൈ​ല​ജാ​ബീ​ഗ​ത്തി​െൻറ ഭ​ര്‍ത്താ​വ് ഷാ​ജ​ഹാ​ന്‍ വ​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍ഡി​ലും രാ​ധാ​മ​ണി​യു​ടെ ഭ​ര്‍ത്താ​വ് രാ​ധാ​കൃ​ഷ്ണ​ന്‍നാ​യ​ര്‍ ചി​റ​യി​ന്‍കീ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ചി​റ​യി​ന്‍കീ​ഴ് വാ​ര്‍ഡി​ലു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ഭാ​ര്യ​മാ​ര്‍ മ​ത്സ​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ഭ​ര്‍ത്താ​ക്ക​ന്മാ​രാ​കും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ക. എ​ന്നാ​ല്‍, ഇ​വി​ടെ ഭ​ര്‍ത്താ​ക്ക​ന്മാ​ര്‍ സ്വ​ന്തം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ്.

ഷൈ​ല​ജാ​ബീ​ഗ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള മൂ​ന്നാം മ​ത്സ​ര​മാ​ണ്. അ​തി​നാ​ല്‍ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​വും പ്ര​ചാ​ര​ണ​വു​മെ​ല്ലാം പ​രി​ചി​ത​മാ​ണ്. ആ​ര്‍.​കെ. രാ​ധാ​മ​ണി​ക്ക് നാ​ലാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്.

ഇ​തു​വ​രെ​യു​ള്ള എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യി​ക്കു​ക​യും ചെ​യ്തു. ഭാ​ര്യ​മാ​ര്‍ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​രം പ​രി​ചി​ത​മാ​ണ്. എ​ന്നാ​ല്‍, ഭ​ര്‍ത്താ​ക്ക​ന്മാ​ര്‍ക്ക് ഇ​ത് ക​ന്നി​യ​ങ്ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignAttingalPanchayat election 2020
Next Story