Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ്റിങ്ങൽ-വെഞ്ഞാറമൂട് റോഡിൽ ഓയിൽ പടർന്ന് അപകടം; റോഡ് കഴുകി ഫയർഫോഴ്സ്

text_fields
bookmark_border
തിങ്കളാഴ്ച രാവിലെയാണ് റോഡിൽ ഓയിൽ പരന്നൊഴുകിയത്
ആറ്റിങ്ങൽ-വെഞ്ഞാറമൂട് റോഡിൽ ഓയിൽ പടർന്ന് അപകടം; റോഡ് കഴുകി ഫയർഫോഴ്സ്
cancel
camera_alt

പൂ​വ​ണ​ത്തും​മൂ​ട് ജ​ങ്​​ഷ​നു സ​മീ​പം റോ​ഡി​ൽ പടർന്ന ഓയിൽ ഫ​യ​ർ​ഫോ​ഴ്സ് ക​ഴു​കി​ക്ക​ള​യു​ന്നു

ആറ്റിങ്ങൽ: റോഡിൽ ഓയിൽ; വാഹനങ്ങൾ തെന്നിവീണു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പൊലീസിന്റെയും സമയോചിത ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. ആറ്റിങ്ങൽ-വെഞ്ഞാറമൂട് റോഡിൽ പൂവണത്തുംമൂട് ജങ്ഷനു സമീപമാണ് സംഭവം.

തിങ്കളാഴ്ച രാവിലെ റോഡിൽ ഓയിൽ പരന്നൊഴുകിയ നിലയിലായിരുന്നു. റോഡിൽ പടർന്ന ഓയിലിൽ തെന്നി നിരവധി ഇരുചക്രവാഹനങ്ങൾ മറിഞ്ഞു. നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന്, ഫയർഫോഴ്സ് എത്തി റോഡ് വൃത്തിയാക്കി. ഇതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.

വലിയ വാഹനങ്ങൾ ഓയിൽ ലീക്കായതിനെ തുടർന്ന് ഇവിടെ നിർത്തിയിടുകയും റോഡിലേക്ക് ഓയിൽ ഒഴുകിയിറങ്ങുകയും ചെയ്തിട്ടുണ്ടാകുമെന്നാണ് നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oil spill accident on Attingal-Venjaramood road-fire force washed the road
Next Story