കുപ്രസിദ്ധ മോഷ്ടാവ് ആലപ്പുഴയിൽ പിടിയിൽ
text_fieldsമുഹമ്മദ് അബ്ദുൽ ഹാദി
ആറ്റിങ്ങൽ: കുപ്രസിദ്ധ മോഷ്ടാവ് ആറ്റിങ്ങൽ പൊലീസ് പിടിയിൽ. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ നിരവധി മോഷണക്കേസുകളിലെ പ്രതിയായ മഞ്ഞമല മേൽതോന്നയ്ക്കൽ ഷാജിത മൻസിൽ മുഹമ്മദ് അബ്ദുൽ ഹാദിയെയാണ് (24) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചാത്തമ്പറ മുസ്ലിം പള്ളി ഇമാമിന്റെ ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
അന്വേഷണത്തിൽ പ്രതിയുടെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിക്കുകയും ഈ ദൃശ്യങ്ങൾ പിന്തുടർന്ന് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിൽ ആലപ്പുഴയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലോഡ്ജിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കാർ മോഷണം, പാങ്ങോട് പൊലീസ് സ്റ്റേഷനിൽ മൊബൈൽ മോഷണം, ചേർത്തല പൊലീസ് സ്റ്റേഷനിൽ മോഷണക്കേസിലും പ്രതിയാണ്.
ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജി. ബിനുവിന്റെ നിർദേശ പ്രകാരം ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷൻ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ എ.എസ്.ഐ രാജീവൻ, സി.പി. റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

