ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് പുതിയ മന്ദിരം സമർപ്പിച്ചു
text_fieldsആറ്റിങ്ങൽ ഗവ.ഐ.ടി.ഐയിൽ പുതിയ മന്ദിരം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
ആറ്റിങ്ങൽ: ഗവ. ഐ.ടി.ഐയിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ കാർപെന്റർ, പ്ലംബർ ട്രേഡുകളിലേക്കുള്ള പുതിയ വർക്ക്ഷോപ് മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഒ.എസ്. അംബിക എം.എൽ.എ അധ്യക്ഷത വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ വീണ മാധവൻ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അയന്തി ശ്രീകുമാർ, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്. കുമാരി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, അഡീഷനൽ ഡയറക്ടർ സുജാത, ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് ഷമ്മി ബേക്കർ എന്നിവർ സംസാരിച്ചു. ആറ്റിങ്ങൽ ഐ.ടി.ഐ പ്രിൻസിപ്പൽ അനിൽകുമാർ നന്ദി പറഞ്ഞു.

