Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കടയ്ക്കാവൂരിൽ യുവാവിന്‍റെ കൊല; സുഹൃത്ത്​ പിടിയിൽ

text_fields
bookmark_border
വെള്ളത്തിൽ മുക്കി കൊല്ല​ുകയായിരുന്നു
കടയ്ക്കാവൂരിൽ യുവാവിന്‍റെ കൊല; സുഹൃത്ത്​ പിടിയിൽ
cancel

ആറ്റിങ്ങൽ: കടയ്ക്കാവൂർ കൊച്ചുപാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതി പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി അജീഷ് (28) ആണ് പിടിയിലായത്. കടയ്ക്കാവൂർ ചാവടിമുക്ക് കോണത്ത് വീട്ടിൽ കിട്ടു എന്ന മണികണ്ഠൻ (34) കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. കൊല്ലപ്പെട്ട മണികണ്ഠന്‍റെ സുഹൃത്താണ് പ്രതി അജീഷ്.

15ന് വൈകുന്നേരം ഏ​ഴ്​ മണിയോടെ മണികണ്ഠനും അജീഷും കൊച്ചുപാലത്തിനു മുകളിലെ റെയിൽവേ ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ എത്തി. മദ്യപിക്കുന്നതിനിടെ കളിയാക്കിയതിന്റേ പേരിൽ ഇരുവരും വാക്കുതർക്കമുണ്ടായി. ഇത് അടിപിടിയിൽ കലാശിച്ചു. റെയിൽവേ ട്രാക്കിൽ നിന്ന്​ കല്ലെടുത്ത് മണികണ്ഠനെ ഗുരുതരമായി പരിക്കേൽപിച്ച ശേഷം സമീപത്തുള്ള കനാലിലേക്ക് വലിച്ചിഴച്ച് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനിടയിൽ കൈക്കും തലക്കും പരിക്കേറ്റ പ്രതി ഓട്ടോയിൽ കയറി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടി. പ്രതി സഞ്ചരിച്ച ഓട്ടോ ​െപാലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മണികണ്ഠനെ കാണാനില്ല എന്ന പരാതിപ്രകാരം കടയ്ക്കാവൂർ ​െപാലീസ് അന്വേഷിച്ചുവരവെയാണ് കടയ്ക്കാവൂർ കൊച്ചുപാലത്തിന് സമീപം ബൈക്ക് കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മണികണ്ഠ​െൻറ മൃതദേഹം കനാലിൽ കണ്ടെത്തി. ഇതിനിടെ ഇടുക്കിസ്വദേശിയായ പ്രതി നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമം നടത്തി. വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ കടയ്​ക്കാവൂർ എസ്.എച്ച്.ഒ വി. അജേഷ്, എസ്.ഐമാരായ ദീപു എസ്.എസ്, നസീറുദീൻ, ജി.എസ്.ഐ മനോഹർ, മാഹിൻ, എ.എസ്.ഐ ശ്രീകുമാർ, രാജീവ്, ഷാഫി, സിവിൽ ​െപാലീസ് ഓഫിസർമാരായ വി.വി.ജ്യോതിഷ് കുമാർ, ബാലു, ബിനു, ജിജു, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Murder of a youth in Kadakkavur; Friend arrested
Next Story