ലോട്ടറി ടിക്കറ്റിന്റെ വ്യാജൻ സൃഷ്ടിച്ച്പണം തട്ടാൻ ശ്രമിച്ചവർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ആറ്റിങ്ങൽ: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ വ്യാജ പതിപ്പ് സൃഷ്ടിച്ച് പണം തട്ടാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. മലപ്പുറം മങ്കട കോഴിപറമ്പിൽ വീട്ടിൽ സജിൻ (38), കണ്ണൂർ ചെറുപുഴ കളിക്കലകത്ത് കിഴക്കതിൽ വീട്ടിൽ നിഖിൽ (40) എന്നിവരാണ് പിടിയിലായത്.
5000 രൂപ സമ്മാനം നേടിയ സെറ്റ് ലോട്ടറിയുടെ 12 ടിക്കറ്റുകൾ വ്യാജമായി കളർ പ്രിന്റ് എടുത്ത് ലോട്ടറി കടയിൽനിന്ന് മാറാൻ ശ്രമിക്കുകയായിരുന്നു. ഭഗവതി ലോട്ടറിയുടെ ആറ്റിങ്ങൽ കച്ചേരിനടയിലെയും കെ.എസ്.ആർ.ടി.സി ജങ്ഷനിലെയും സ്റ്റാളുകളിലാണ് തട്ടിപ്പിന് ശ്രമിച്ചത്. സംശയം തോന്നിയ കച്ചവടക്കാർ പൊലീസിൽ വിവരം അറിയിച്ചു. ഐ.എസ്.എച്ച്.ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

