Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഡി.എം.എയും അരലക്ഷം രൂപയും പിടികൂടി; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
മാമം വെള്ളൂർകോണം ടെമ്പിൾ റോഡിൽ നടത്തിയ പരിശോധനയിലാണ് വീട്ടിൽനിന്ന് 7.1 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്
Arrest
cancel

ആറ്റിങ്ങൽ: വാമനപുരം, ചിറയിൻകീഴ് എക്സൈസ് സംഘങ്ങൾ സംയുക്തമായി ചിറയിൻകീഴ് അറ്റിങ്ങൽ മാമം വെള്ളൂർകോണം ടെമ്പിൾ റോഡിൽ നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് 7.1 ഗ്രാം എം.ഡി.എം.എയും 49900 രൂപയും കണ്ടെത്തി.

മേഘമൽഹാർ വീട്ടിൽ നിന്നാണ് എം.ഡി.എം.എ കണ്ടെത്തിയത്. ഇവിടെ താമസിക്കുന്ന കുക്കു എന്ന് വിളിക്കുന്ന മിഥുനെ (25) പ്രതിയാക്കി കേസെടുത്തു.

സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി വാമനപുരം എക്സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റിവ് ഓഫിസർമാരായ ദീപക്, വി.എസ്. അനിൽ കുമാർ, സുരേഷ്കുമാർ, സുനിൽകുമാർ, അബ്ദുൽ ഹാഷിം, മനു, സിവിൽ എക്സൈസ് ഓഫിസർമാരായ വിഷ്ണു, അരുൺകുമാർ, ഹാഷിം, വി.ആർ. രതീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ സ്മിത, ദീപ്തി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MDMA and money seized-One person was arrested
Next Story