മദ്യപിച്ചെത്തി അമ്മയെയും സഹോദരനെയും വെട്ടിയയാൾ പിടിയിൽ
text_fieldsവിജയൻ
ആറ്റിങ്ങൽ: മാതാവിനെയും സഹോദരനെയും മാതൃസഹോദരിയെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിയിൽ. വക്കം വടക്കേവിള പാട്ട് വിളാകം ശ്രീ വിനായകത്തിൽ വിജയനെയാണ് (41) പൊലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി രണ്ടോടെയായിരുന്നു സംഭവം. മുമ്പ് പെറ്റീഷൻ അന്വേഷിച്ചുപോയ എസ്.ഐയെയും പൊലീസുകാരനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ്. മദ്യപിച്ച് മണ്ണാത്തിമൂലയിലെ ബന്ധുവീട്ടിൽ എത്തിയ വിജയൻ അവിടെയുണ്ടായിരുന്ന സഹോദരനെയും അമ്മയെയും മാതൃസഹോദരിയെയും വെട്ടുകയായിരുന്നു. കൂടുതൽ പരിക്കേറ്റത് പ്രതിയുടെ മാതൃസഹോദരി സുശീലക്കാണ്. കൃത്യത്തിന് ഉപയോഗിച്ച വടിവാളും പ്രതി ഉപയോഗിച്ചിരുന്ന ഓട്ടോയും പൊലീസ് കണ്ടെത്തി. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
എസ്.എച്ച്.ഒ അജേഷ് വി, എസ്.ഐ ദീപു എസ്, കെ.എ. നസറുദ്ദീൻ, മാഹിൻ, എ.എസ്.ഐ ശ്രീകുമാർ, ജ്യോതിഷ്, സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

