തദ്ദേശ തെരഞ്ഞെടുപ്പ്; രാഷ്ട്രീയ അട്ടിമറികളുടെ വക്കം
text_fieldsആറ്റിങ്ങൽ: ചരിത്രപരമായും ഭൂമിശാസ്ത്രപരമായും നിരവധി പ്രത്യേകതകളുള്ള നാടാണ് വക്കം. വക്കത്തിന്റെ രാഷ്ട്രീയ ചരിത്രവും സമാന രീതിയിലുള്ളതാണ്. പ്രതിപക്ഷം ഇല്ലാത്ത വിധം ഇടതുപക്ഷം ഭരിച്ചിരുന്ന പഞ്ചായത്ത് രണ്ട് ടേമുകൾ പിന്നിടുമ്പോൾ ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അവസ്ഥയായി. പതിറ്റാണ്ടുകൾക്ക് ശേഷം അധികാരത്തിലെത്തിയ കോൺഗ്രസ് ആവട്ടെ ഭരണ സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള തമ്മിലടിയിൽ പെട്ടു പ്രതിസന്ധിയിൽ ആയി.
പഞ്ചായത്ത് കമ്മിറ്റിയിലും പ്രതിപക്ഷത്തിലുപരി കോൺഗ്രസിൽ നിന്നുള്ള പ്രതിനിധികൾ തന്നെയാണ് ഭരണസമിതിക്കെതിരെ കൂടുതലും രംഗത്ത് വന്നിട്ടുള്ളത്. രാഷ്ട്രീയ അട്ടിമറികളുടെ വക്കം ഇനി എങ്ങോട്ട് എന്ന് നാടു ഉറ്റുനോക്കുകയാണ്. ഇടറോഡുകളുടെ നാട് എന്നാണ് പഞ്ചായത്ത് അറിയപ്പെടുന്നത്. എങ്ങോട്ട് തിരിഞ്ഞാലും ഇടറോഡുകളാണ്. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവ.
ഇവയുടെ സമയബന്ധിതമായ പുനരുദ്ധാരണം നടന്നിട്ടില്ല. പരമ്പരാഗത തൊഴിൽ മേഖലകളിൽ പണിയെടുക്കുന്ന ഗ്രാമീണ ജനതയുടെ നാടാണ്. അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ഇനിയും കാര്യമായ പദ്ധതികൾ ആവശ്യമാണ്. രാഷ്ട്രീയപാർട്ടികൾക്ക് ഉപരി സമാന്തര സംഘടനകൾ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് സജീവമായി ഇടപെടുകയും സമര രംഗത്തിറങ്ങുകയും ചെയ്ത മേഖലയാണ് നിലവിൽ വക്കം. 2020 തെരഞ്ഞെടുപ്പിൽ 14 വാർഡുകളിൽ ഏഴ് സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ എത്തി. ബി.ജെ.പി അഞ്ച്, എൽ.ഡി.എഫ് രണ്ട് എന്നതാണ് കക്ഷിനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

