Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോഡൗണിൽനിന്ന്​ മദ്യക്കവർച്ച; ഒരാൾ പിടിയിൽ

text_fields
bookmark_border
rajith
cancel

ആറ്റിങ്ങൽ: ആറ്റിങ്ങൽ ബിവറേജ് ഗോഡൗണിൽ നടന്ന മദ്യമോഷണവുമായി ബന്ധപ്പെട്ട് ഒരാളെ ആറ്റിങ്ങൽ പൊലീസ് അറസ്​റ്റ്​ ചെയ്തു. കവലയൂർ മൂങ്ങോട് പൂവത്തുവീട്ടിൽ രജിത്തിനെ (47) വർക്കലനിന്നാണ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത്​ പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ ഉടൻ പിടിയിലാകുമെന്ന് ഡിവൈ.എസ്.പി ഹരി പറഞ്ഞു. ഇയാളെ ഗോഡൗണിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ആഡംബര കാറിൽ സഞ്ചരിക്കുന്ന രജിത് നാലുപ്രാവശ്യമാണ് ഇവിടെനിന്ന്​ മദ്യം മോഷ്​ടിക്കാൻ നേതൃത്വം നൽകിയത്. ഇയാളുടെ കൂട്ടാളികൾ ബൈക്കുകളിലെത്തി മോഷണം നടത്തുമ്പോൾ കാറിലിരുന്ന് പരിസരം വീക്ഷിച്ച് അണികൾക്ക് നിർദേശം നൽകുകയും മോഷണം നടന്ന അറിയിപ്പ് ലഭിച്ചാൽ കാറുമായെത്തി മദ്യ കെയ്സ് സ്വീകരിക്കുകയുമായിരുന്നെന്ന് ചോദ്യം ചെയ്യലിൽ രജിത് പറഞ്ഞു. ലോക്ഡൗൺ കാലമായതിനാൽ വലിയ വിലയ്ക്കായിരുന്നു സംഘം മദ്യം വിറ്റിരുന്നത്.

ഇയാളുടെ പുതിയ ആഡംബര കാറും പൊലീസ് കസ്​റ്റഡിയിലെടുത്തു. ഡിവൈ.എസ്.പി ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Liquor theft from godown; One arrested
Next Story