Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightആരോപണ...

ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കൾ, പക്വതയോടെ പ്രതികരിച്ച് സ്ഥാനാർഥികൾ

text_fields
bookmark_border
campaign
cancel
camera_alt

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് മ​ട​വൂ​രി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങു​ന്നു

ആ​റ്റി​ങ്ങ​ൽ: ആ​രോ​പ​ണ​ങ്ങ​ളും പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​ട​വു​ക​ൾ പ​ല​തും പ​യ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗം. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും മു​ന്ന​ണി​ക​ളും ഭ​ര​ണം നേ​ട്ട​ങ്ങ​ളും കോ​ട്ട​ങ്ങ​ളും വി​ളി​ച്ചു​പ​റ​ഞ്ഞു ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പൊ​രു​തു​ക​യാ​ണ്. ഇ​തേ​സ​മ​യം സ്ഥാ​നാ​ർ​ത്ഥി​ക​ൾ വ​ള​രെ പ​ക്വ​ത​യോ​ട് കൂ​ടി മാ​ത്രം ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്നു.

വി​വാ​ദ​ങ്ങ​ൾ പ​റ​യാ​തെ ത​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു​ള്ള കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി​യു​മാ​ണ് മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ​ര്യ​ട​ന​ങ്ങ​ളി​ലെ പ്ര​സം​ഗ​ങ്ങ​ൾ. ഇ​തേ​സ​മ​യം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ദേ​ശീ​യ നേ​താ​ക്ക​ൾ മു​ത​ൽ പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ വ​രെ അ​തി രൂ​ക്ഷ​മാ​യ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളാ​ണ് പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളി​ലൂ​ടെ​യും കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലൂ​ടെ​യും അ​യ​ൽ​ക്കൂ​ട്ട യോ​ഗ​ങ്ങ​ളി​ലൂ​ടെ​യും ഉ​ന്ന​യി​ക്കു​ന്ന​ത്.

എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ബി.​ജെ.​പി വി​രു​ദ്ധ വോ​ട്ടു​ക​ൾ പ​ര​മാ​വ​ധി സ​മാ​ഹ​രി​ക്കാ​നു​ള്ള പ​രി​ശ്ര​മ​മാ​ണ് കൂ​ടു​ത​ലാ​യി ന​ട​ത്തു​ന്ന​ത്. ഇ​തേ​സ​മ​യം, ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ൾ​ക്കെ​തി​രെ ഒ​രേ​പോ​ലെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച് എ​ൻ.​ഡി.​എ​യും വോ​ട്ട് തേ​ടു​ന്നു. സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം സു​ഭാ​ഷി​ണി അ​ലി​യു​ടെ പ​ര്യ​ട​ന​വും മ​ഹി​ളാ​മോ​ർ​ച്ച ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് വാ​ന​തി ശ്രീ​നി​വാ​സ​ൻ ന​യി​ച്ച റോ​ഡ് ഷോ​യും തി​ങ്ക​ളാ​ഴ്ച ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെൻറ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്നു.

തീ​ര​ത്തി​ന്‍റെ സ്നേ​ഹം ഏ​റ്റു​വാ​ങ്ങി വി. ​ജോ​യ്

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി. ​ജോ​യ് തി​ങ്ക​ളാ​ഴ്ച വ​ർ​ക്ക​ല നി​യോ​ജ​ക​മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ച് വാ​ഹ​ന പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ 8.30ന് ​ഉ​ന്നി​ൻ​മൂ​ട് നി​ന്നു​മാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. ക​രു​നി​ല​ക്കോ​ട്, ഇ​ട​വ, കാ​പ്പി​ൽ, മാ​ന്ത​റ, വ​ഴി ഓ​ട​യ​ത്ത് സ​മാ​പി​ച്ചു. ഉ​ച്ച വി​ശ്ര​മ​ത്തി​നു​ശേ​ഷം ഫി​ഷ​ർ​മെ​ൻ കോ​ള​നി​യി​ൽ​നി​ന്ന് പു​ന​രാ​രം​ഭി​ച്ചു. വെ​ട്ടൂ​ർ, വി​ള​ഭാ​ഗം, പു​ത്ത​ൻ​ച​ന്ത, പു​ന്ന​ക്കു​ളം, ജ​നാ​ർ​ദ്ദ​ന​പു​രം, കു​ര​യ്ക്ക​ണ്ണി വ​ഴി ന​ട​യ​റ സ​മാ​പി​ച്ചു.

ഏ​ഴു​വ​ർ​ഷ​മാ​യി ജോ​യി പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ട്ടു​കാ​ർ ആ​വേ​ശ​പൂ​ർ​വം പ​ങ്കെ​ടു​ത്തു. തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ഓ​രോ സ്വീ​ക​ര​ണ പോ​യി​ന്റി​ലും വ​ലി​യ ആ​ൾ​ക്കൂ​ട്ടം പ്ര​ക​ട​മാ​യി​രു​ന്നു. പ​ഴ​വ​ർ​ഗ്ഗ​ങ്ങ​ളും ഇ​ള​നീ​രും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും ന​ൽ​കി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​റ്റ​ത്. വി​വി​ധ ട്രേ​ഡ് യൂ​നി​യ​നു​ക​ൾ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രും സ്ഥാ​നാ​ർ​ഥി​ക്ക് പ്ര​ത്യേ​കം സ്വീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി. വി. ​മ​ണി​ലാ​ൽ, എ​സ്. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​ക​സ​നം ച​ർ​ച്ച ചെ​യ്ത് അ​ടൂ​ർ പ്ര​കാ​ശ്

യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശ് തി​ങ്ക​ളാ​ഴ്ച വ​ർ​ക്ക​ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. വ​ർ​ക്ക​ല മ​ണ്ഡ​ല​ത്തി​ലെ ടൂ​റി​സം ആ​രോ​ഗ്യ രം​ഗ​ത്ത് അ​ടൂ​ർ പ്ര​കാ​ശ് ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്താ​യി​രു​ന്നു പ​ര്യ​ട​നം.

ആ​വേ​ശോ​ജ്വ​ല​മാ​യ സ്വീ​ക​ര​ണ​മാ​ണ് നാ​വാ​യി​ക്കു​ള​ത്തി​ന്റെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ടൂ​ർ പ്ര​കാ​ശി​ന് ല​ഭി​ച്ച​ത്. രാ​വി​ലെ ശ്രീ​ശ​ങ്ക​ര നാ​രാ​യ​ണ സ്വാ​മി ക്ഷേ​ത്ര സ​ന്ദ​ർ​ശ​ന​ത്തോ​ട് കൂ​ടി​യാ​ണ് പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്. കാ​ട്ടു​പു​തു​ശ്ശേ​രി​യി​ൽ വ​ർ​ക്ക​ല ക​ഹാ​ർ പ​ര്യ​ട​ന പ​രി​പാ​ടി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ആ​ർ.​എം. ഷ​ഫീ​ർ, ധ​ന​പാ​ല​ൻ, ഷി​ബു, ഷാ​ലി, രെ​ഹാ​സ് പി. ​വി​ജ​യ​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് അ​നീ​ഷ്, ര​വീ​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ, എം.​ആ​ർ. ജ​യ​കൃ​ഷ്ണ​ൻ, എം.​എം. താ​ഹ, ജി​ഹാ​ദ് ക​ല്ല​മ്പ​ലം, അ​ഫ്‌​സ​ൽ മ​ട​വൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റോ​ഡ് ഷോ​ക്ക് ഒ​പ്പം വി. ​മു​ര​ളീ​ധ​ര​ന്റെ പ​ര്യ​ട​നം

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി വി. ​മു​ര​ളീ​ധ​ര​ന്റെ പ​ര്യ​ട​നം തി​ങ്ക​ളാ​ഴ്ച കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്നു. പ്ലാ​വൂ​ർ ഏ​രി​യ​യി​ലെ കൊ​റ്റം​പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ​ര്യ​ട​നം ബി.​ജെ.​പി കാ​ട്ടാ​ക്ക​ട മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ് തൂ​ങ്ങാം​പാ​റ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ള​പ്പി​ൽ പേ​യാ​ട് മേ​ഖ​ല​ക​ളി​ലൂ​ടെ ച​പ്പാ​ത്തി​ൽ സ​മാ​പി​ച്ചു. ഉ​ച്ച വി​ശ്ര​മ​ത്തി​നു​ശേ​ഷം നെ​ടു​മ​ങ്ങാ​ടു​നി​ന്നും ആ​റ്റി​ങ്ങ​ലി​ലേ​ക്ക് റോ​ഡ് ഷോ ​ന​ട​ത്തി. മ​ഹി​ള മോ​ര്‍ച്ച ദേ​ശീ​യ പ്ര​സി​ഡ​ന്റ് വാ​ന​തി ശ്രീ​നി​വാ​സ​ൻ ന​യി​ച്ച റോ​ഡ് ഷോ​യി​ലാ​ണ് സ്ഥാ​നാ​ർ​ഥി​യും പ​ങ്കാ​ളി​യാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CandidatesCampaignTrivandrum NewsLok Sabha Elections 2024
News Summary - Leaders with allegations and counter-allegations-candidates responded with maturity
Next Story