കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ-പമ്പ സർവിസ് ആരംഭിച്ചു
text_fieldsകെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ യൂനിറ്റിൽനിന്നുള്ള പമ്പസർവിസുകളുടെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ
നിർവഹിക്കുന്നു
ആറ്റിങ്ങൽ: ഈ വർഷത്തെ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ യൂനിറ്റിൽ നിന്നും ശാർക്കര ക്ഷേത്രം-പമ്പ, വർക്കല ക്ഷേത്രം-പമ്പ സർവിസുകൾ ആരംഭിച്ചു. ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. ശാർക്കരക്ഷേത്രത്തിൽനിന്ന് രാത്രി 8.30ന് ആരംഭിക്കുന്ന സർവിസ് രാത്രി 8.45ന് ആറ്റിങ്ങൽ എത്തും. വർക്കല ക്ഷേത്രത്തിൽനിന്ന് രാത്രി 7.15ന് പമ്പ സർവിസ് ആരംഭിക്കും. ഇരു സർവിസിനും 266 രൂപയാണ് പമ്പയിലേക്കുള്ള ടിക്കറ്റ് നിരക്ക്. റിസർവേഷൻ സൗകര്യം ലഭ്യമാണെന്നും ടിക്കറ്റുകൾ ente ksrtc ആപ് വഴിയും www.keralartc.com എന്ന site വഴിയും ബുക്ക് ചെയ്യാമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു.

