Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷീരകർഷക ക്ഷേമ പദ്ധതികൾക്ക് തുടക്കം

text_fields
bookmark_border
50 ശതമാനം സബ്സിഡി നിരക്കിൽ കാലിത്തീറ്റ വിതരണം ചെയ്യും
ക്ഷീരകർഷക ക്ഷേമ പദ്ധതികൾക്ക് തുടക്കം
cancel
camera_alt

കി​ഴു​വി​ലം ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ സ​ബ്സി​ഡി നി​ര​ക്കി​ൽ കാ​ലി​ത്തീ​റ്റ വിതരണം ചെയ്യുന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ.​ആ​ർ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ നി​ർ​വ​ഹി​ക്കു​ന്നു

ആറ്റിങ്ങൽ: കിഴുവിലം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ക്ഷീരകർഷക ക്ഷേമ പദ്ധതികൾക്ക് തുടക്കം. സബ്സിഡി നിരക്കിൽ കാലിത്തീറ്റ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായർ നിർവഹിച്ചു.

മുടപുരം ക്ഷീരോൽപാദക സംഘത്തിൽ സംഘം പ്രസിഡന്റ് എൻ. വിശ്വനാഥൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് മെംബർമാരായ പി. പവനചന്ദ്രൻ, കടയറ ജയചന്ദ്രൻ, സംഘം സെക്രട്ടറി ഷിജി എന്നിവർ സംസാരിച്ചു. ക്ഷീരോൽപാദക സംഘങ്ങൾ വഴി 50 ശതമാനം സബ്സിഡി നിരക്കിലാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്.

ക്ഷീരകർഷകരെ സഹായിക്കുന്നതിന് ക്ഷീരസമൃദ്ധി, കന്നുകുട്ടി പരിപാലനം, സമഗ്ര വികസനം ലക്ഷ്യമിട്ട് പശുക്കളെ വാങ്ങുന്നതിന് സബ്സിഡി നൽകുന്ന വിധം ക്ഷീര ഗ്രാമം പദ്ധതി എന്നിവക്കും രൂപം നൽകിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Initiation of dairy farmer welfare schemes
Next Story