രണ്ടുപേർ മരിച്ച സംഭവം; 9 വർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ
text_fieldsഅസീം
ആറ്റിങ്ങൽ: വർഷങ്ങൾക്ക് മുമ്പ് വാഹനമിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ 9 വർഷത്തിനുശേഷം പ്രതി അറസ്റ്റിൽ. വർക്കല വെട്ടൂർ റാത്തിക്കൽ തൈത്തോട്ടം വീട്ടിൽ അസിം (45) നെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. 2015 ജനുവരി 12 ന് ആറ്റിങ്ങൽ പൂവൻപാറയിൽ ദേശീയപാതയിൽ റോഡിൽ ബൈക്ക് യാത്രികനെയും ഓട്ടോറിക്ഷയിൽ യാത്രചെയ്ത ആളെയും അമിതവേഗത്തിൽ ബൈക്കിലെത്തി ഇടിച്ച് നരഹത്യ നടത്തിയ കേസിലാണ് അറസ്റ്റ്.
സംഭവം നടന്ന് കോടതിയിൽ കുറ്റപത്രം നൽകും വരെയോ, അതിനു ശേഷമോ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. രണ്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിനു ശേഷം ഗൾഫിലേക്ക് മുങ്ങിയ പ്രതി വെട്ടൂരിൽ നിന്ന് താമസം മാറി കൊല്ലം ജില്ലയിലെ പാരിപ്പള്ളി പോലീസ് സ്റ്റേഷനതിർത്തിക്കടുത്ത് താമസിച്ചു വരവെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ എസ്.എച്ച്.ഒ ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സജിത്ത്, എ.എസ്.ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, സി.പി.ഒ നിധിൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

