Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൃഹോപകരണങ്ങൾ കവർന്ന് വീട് തീയിട്ടു

text_fields
bookmark_border
അടച്ചിട്ടിരുന്ന വീട്ടിലെ അലമാര, കട്ടിൽ, മേശ ഉൾപ്പെടെയുള്ള വീട്ടു സാധനങ്ങൾ കവർന്ന ശേഷമാണ് വീടിന് തീയിട്ടതെന്നാണ് പരാതി
burnt house
cancel
camera_alt

തീ​ക​ത്തി​ന​ശി​ച്ച ഓ​മ​ന-​രാ​ജു ദ​മ്പ​തി​ക​ളു​ടെ ആ​റ്റി​ങ്ങ​ൽ ക​രി​ച്ചി​യി​ലെ വീ​ട്

ആറ്റിങ്ങൽ: ഗൃഹോപകരണങ്ങൾ ഉൾപ്പെടെ സാധനങ്ങൾ കടത്തിക്കൊണ്ടുപോയ ശേഷം വീട് തീയിട്ട് നശിപ്പിച്ചതായി പരാതി. ആറ്റിങ്ങൽ കരിച്ചിയിൽ വത്സല മന്ദിരത്തിൽ ഓമന - രാജു ദമ്പതികളുടെ വീടാണ് വെള്ളിയാഴ്ച രാത്രിയിൽ തീ പിടിച്ച് പൂർണമായി നശിപ്പിച്ചത്.

രണ്ടു മുറിയും ഹാളും അടുക്കളയുമുള്ള ഓടുമേഞ്ഞ വൈദ്യുതിബന്ധം താൽക്കാലികമായി വിച്ഛേദിച്ചിരുന്ന വീടാണ് നശിച്ചത്. ഓമനയുടെ പിതാവ് മുകുന്ദൻ മരിച്ചതിനെ തുടർന്ന് രണ്ടു വർഷത്തോളമായി ആൾ താമസമില്ലാതെ അടച്ചിട്ടിരുന്ന വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന അലമാര, കട്ടിൽ, മേശ ഉൾപ്പെടെയുള്ള വീട്ടു സാധനങ്ങൾ വീട്ടിൽ നിന്ന് കവർന്നതിനുശേഷമാണ് വീടിന് തീയിട്ടതെന്ന് പരാതിയിൽ പറയുന്നു.

ഇവർ ഇപ്പോൾ കിളിമാനൂരിലാണ് താമസം. തിങ്കളാഴ്ചയാണ് നാട്ടുകാരായ ചിലർ വീട് കത്തി നശിച്ച വിവരം അറിയിച്ചത്. അതിനെത്തുടർന്നെത്തി പരിശോധിച്ചപ്പോഴാണ് വീട്ടുപകരണങ്ങൾ മോഷണം പോയ വിവരം അറിയുന്നത്.

സംഭവം സംബന്ധിച്ച് ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Housewares were stolen and the house was burnt by fire
Next Story