Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിൽ നിന്നും കഞ്ചാവുൾപ്പെടെ ചെടികളും പിടിച്ചെടുത്തു

text_fields
bookmark_border
Cannabis
cancel
camera_alt

representation image

ആറ്റിങ്ങൽ: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ഷിബുവിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ വീട്ടിൽ കഞ്ചാവ് ചെടി കണ്ടെത്തി.

മുടപുരം ഈച്ചരൻവിള പൂരംവീട്ടിൽ നിന്നാണ് 105 സെൻറിമീറ്ററും 50 സെൻറിമീറ്ററും നീളമുള്ള രണ്ട് കഞ്ചാവ് ചെടികളും 10 ഗ്രാം കഞ്ചാവും കണ്ടെത്തിയത്. ഈ വീട്ടിലെ അഭി എന്ന അഭിരാമിനെ പ്രതിസ്ഥാനത്ത് ചേർത്ത് കേസെടുത്തു.

എക്സൈസ് ഇൻസ്പെക്ടർ മോഹൻ കുമാർ, പ്രിവന്റിവ് ഓഫിസർമാരായ ദീപക്, വി.എസ്. അനിൽകുമാർ, സുരേഷ് കുമാർ, സുനിൽകുമാർ, അബ്ദുൽ ഹാഷിം, മനു, സിവിൽ എക്സൈസ് ഓഫിസർമാരായ വിഷ്ണു, അരുൺ കുമാർ, ഹാഷിം, രതീഷ് കുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ സ്മിത, ദീപ്തി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Home-grown cannabis plants and cannabis seized
Next Story