Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightതോക്കും...

തോക്കും ലഹരിവസ്തുക്കളുമായി രണ്ടംഗ സംഘം പിടിയിൽ

text_fields
bookmark_border
gun and drugs seized
cancel
camera_alt

പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി​വ​സ്തു​ക്ക​ളും തോ​ക്കും

ആ​റ്റി​ങ്ങ​ല്‍: ഗ​വ. കോ​ള​ജി​നു സ​മീ​പ​ത്തു​നി​ന്ന്​ മാ​ര​കാ​യു​ധ​ങ്ങ​ളും ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ര​ണ്ടം​ഗ​സം​ഘം പി​ടി​യി​ൽ.

പെ​രു​മാ​തു​റ പു​തു​ക്കു​റി​ച്ചി ഷാ​ജി​ദാ മ​ന്‍സി​ലി​ല്‍ എം. ​സ​ന​ല്‍ (29), തി​രു​വ​ന​ന്ത​പു​രം പ​ട്ടം കൊ​ട്ടാ​ര​കു​ള​ത്തി​ന്‍ക​ര വീ​ട്ടി​ല്‍ എം. ​അ​നു (30) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. കാ​റി​ൽ സ​ഞ്ച​രി​ച്ച്​ മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

650 ഗ്രാം ​ക​ഞ്ചാ​വ്, 2.35 ഗ്രാം ​എം.​ഡി.​എം.​എ, ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തി​നു​ള്ള ഹു​ക്ക, കു​ഴ​ല്‍, തൂ​ക്കി​വി​ൽ​ക്കാ​നു​ള്ള ത്രാ​സ്, ഒ​രു തോ​ക്ക്, ക​ഞ്ചാ​വ് വി​റ്റു​കി​ട്ടി​യ പ​ണം എ​ന്നി​വ​യാ​ണ് വാ​ഹ​ന​ത്തി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്.

പി​ടി​യി​ലാ​യ​വ​ർ

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍ദേ​ശ​ത്തെ​ത്തു​ട​ര്‍ന്ന് പൊ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വാ​ഹ​ന​വും പ്ര​തി​ക​ളും പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ ആ​റ്റി​ങ്ങ​ല്‍ ഗ​വ.​കോ​ള​ജി​നു മു​ന്നി​ല്‍ ഇ​വ​രു​ടെ കാ​ര്‍ ത​ട​ഞ്ഞ് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ആ​ഴ്ച​ക​ളാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ആ​ൻ​റി നാ​ര്‍ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി ടി.​അ​നി​ല്‍കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ആ​റ്റി​ങ്ങ​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി. ​രാ​ജേ​ഷ്‌​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ വി.​എ​ന്‍. ജി​ബി, ജ്യോ​തി​ഷ്ചി​റാ​വൂ​ര്‍, എ.​എ​സ്.​ഐ. സ​ലീം, സി.​പി.​ഒ​മാ​രാ​യ നി​തി​ന്‍, സി​യാ​സ്, ജ​യ​ന്‍, ബാ​ലു, ഷാ​ഡോ ടീ​മം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ ബി​ജു, എ.​എ​സ്.​ഐ ബി​ജു​കു​മാ​ര്‍, സി.​പി.​ഒ അ​നൂ​പ്, ഷി​ജു, സു​നി​ല്‍രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ഫ്ലാ​റ്റു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണി​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attingalGUNDrugs Seized
News Summary - gun and drugs seized two arrested in attingal
Next Story