Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightപ്രവാസിയുടെ വീട്ടിൽ...

പ്രവാസിയുടെ വീട്ടിൽ നിന്ന്​ സ്വർണ്ണവും ഒരു ലക്ഷം രൂപയും കവർന്നു

text_fields
bookmark_border
stealing case
cancel
camera_alt

ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടിൽ തെളിവെടുപ്പ്​ നടത്തുന്നു

ആ​റ്റി​ങ്ങ​ൽ: ബ​ന്ധു​വി​ന്റെ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ന്‍ നാ​ട്ടി​ല്‍ എ​ത്തി​യ പ്ര​വാ​സി​യു​ടെ വീ​ട്ടി​ല്‍ ക​വ​ര്‍ച്ച. 20 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണ്ണ​വും ഒ​ര​ു ല​ക്ഷം രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. സിം​ഗ​പൂ​രി​ല്‍ ബി​സി​ന​സു​കാ​ര​നാ​യ അ​ഴൂ​ര്‍ മു​ട്ട​പ്പ​ലം തെ​ക്കെ​വി​ളാ​ക​ത്ത് വീ​ട്ടി​ല്‍ സാ​ബു​വി​ന്റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​വ​ർ​ച്ച ന​ട​ന്ന​ത്.

സാ​ബു​വും ഭാ​ര്യ​യും ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച്ച​യാ​ണ് നാ​ട്ടി​ല്‍ എ​ത്തി​യ​ത്. ബ​ന്ധു​വി​ന്റെ വി​വാ​ഹ​ത്തി​നാ​യി ചൊ​വ്വാ​ഴ്ച്ച പോ​വു​ക​യും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം രാ​ത്രി​യാ​ണ് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ചെ എ​ഴു​ന്നേ​റ്റ സാ​ബു വീ​ടി​ന്റെ പി​ന്‍വാ​തി​ല്‍ തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്.

വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​ഗ​ത്തെ ക​ത​ക് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ള്‍ വീ​ടി​നു​ള​ളി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഡോ​ഗ് സ്്ക്വാ​ഡ്, ഫിം​ഗ​ര്‍ പ്രി​ന്റ്‌​റ് വി​ഭാ​ഗം എ​ന്നി​വ​ര്‍ എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ചി​റ​യി​ന്‍കീ​ഴ് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneygoldstealing case
News Summary - Gold and money were stolen from the house of the expatriate
Next Story