Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightആറ്റിങ്ങൽ ഗവ.ബോയ്സ്...

ആറ്റിങ്ങൽ ഗവ.ബോയ്സ് എച്ച്.എസ്.എസിലേക്ക് ഇനി പെൺകുട്ടികളും

text_fields
bookmark_border
ആറ്റിങ്ങൽ ഗവ.ബോയ്സ് എച്ച്.എസ്.എസിലേക്ക് ഇനി പെൺകുട്ടികളും
cancel

ആ​റ്റി​ങ്ങ​ല്‍: ഗ​വ. മോ​ഡ​ല്‍ ബോ​യ്‌​സ് എ​ച്ച്.​എ​സ്.​എ​സി​ലേ​ക്ക് ഇ​നി പെ​ൺ​കു​ട്ടി​ക​ളും. അ​ടു​ത്ത അ​ധ്യ​യ​ന​വ​ര്‍ഷം മു​ത​ല്‍ എ​ല്ലാ ക്ലാ​സു​ക​ളി​ലേ​ക്കും പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് കൂ​ടി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച്​ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി.

പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് 17ന് ​പു​റ​പ്പെ​ടു​വി​ച്ച 1297/2024 ന​മ്പ​ര്‍ ഉ​ത്ത​ര​വി​ലാ​ണ് ആ​റ്റി​ങ്ങ​ല്‍ ബോ​യ്‌​സി​നെ മി​ക്‌​സ​ഡ് സ്‌​കൂ​ളാ​ക്കി മാ​റ്റി​യ​ത്. ഇ​തോ​ടെ, 74 വ​ര്‍ഷം നീ​ളു​ന്ന സ്‌​കൂ​ളി​ന്റെ ആ​ണ്‍കോ​യ്മ അ​വ​സാ​നി​ക്കു​ക​യാ​ണ്. ആ​റ്റി​ങ്ങ​ല്‍ ഗ​വ. മോ​ഡ​ല്‍ വി. ​ആ​ന്‍ഡ് എ​ച്ച്.​എ​സ്.​എ​സ് എ​ന്നാ​കും ഇ​നി സ്‌​കൂ​ള്‍ അ​റി​യ​പ്പെ​ടു​ക. ആ​റു മു​ത​ല്‍ പ്ല​സ് ടു ​വ​രെ​യും വി.​എ​ച്ച്.​എ​സ്.​ഇ​യും സ്കൂ​ളി​ലു​ണ്ട്. ആ​റു​മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല്‍ ആ​ണ്‍കു​ട്ടി​ക​ള്‍ക്ക് മാ​ത്ര​മാ​യി​രു​ന്നു പ്ര​വേ​ശ​നം.

വി.​എ​ച്ച്.​എ​സ്.​ഇ, പ്ല​സ് ടു ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ണ്‍കു​ട്ടി​ക​ള്‍ക്കും പ്ര​വേ​ശ​നം നേ​ര​ത്തേ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സ്‌​കൂ​ളു​ക​ളി​ല്‍ ആ​ണ്‍-​പെ​ണ്‍ വി​വേ​ച​നം പാ​ടി​ല്ലെ​ന്ന സ​ര്‍ക്കാ​ര്‍ തീ​രു​മാ​ന​ത്തെ​ത്തു​ട​ര്‍ന്ന് പി.​ടി.​എ​യും സ്റ്റാ​ഫ് കൗ​ണ്‍സി​ലും യോ​ഗം ചേ​ര്‍ന്ന് സ്‌​കൂ​ള്‍ മി​ക്‌​സ​ഡ് സ്‌​കൂ​ളാ​ക്കി മാ​റ്റു​ന്ന​തി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് അ​പേ​ക്ഷ ന​ൽ​കി. ന​ഗ​ര​സ​ഭ കൗ​ണ്‍സി​ലും ഇ​തി​നെ പി​ന്തു​ണ​ച്ചു. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ റി​പ്പോ​ര്‍ട്ടു​ക​ള്‍ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വ്. മി​ക്‌​സ​ഡ് സ്‌​കൂ​ളാ​യി തു​ട​ങ്ങു​ക​യും പി​ന്നീ​ട് ആ​ണ്‍പ​ള്ളി​ക്കൂ​ട​മാ​യി മാ​റു​ക​യും വീ​ണ്ടും മി​ക്‌​സ​ഡ് സ്‌​കൂ​ളാ​യി മാ​റു​ക​യും ചെ​യ്യു​ന്നെ​ന്ന പ്ര​ത്യേ​ക​ത കൂ​ടി സ്‌​കൂ​ളി​നു​ണ്ട്.

തി​രു​വി​താം​കൂ​റി​ല്‍ 1912ല്‍ ​ആ​രം​ഭി​ച്ച നാ​ല് ഹ​യ​ര്‍ഗ്രേ​ഡ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ളു​ക​ളി​ല്‍ ഒ​ന്നാ​ണ് സ്‌​കൂ​ള്‍. ചി​റ​യി​ന്‍കീ​ഴി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി​യ സ്‌​കൂ​ള്‍ പി​ന്നീ​ട് കോ​യി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ന​ടു​ത്തേ​ക്കും അ​വി​ടെ​നി​ന്ന് ടൗ​ണ്‍ യു.​പി സ്‌​കൂ​ള്‍ നി​ൽ​ക്കു​ന്ന സ്ഥ​ല​ത്തേ​ക്കും മാ​റ്റി.

സ്ഥ​ല​പ​രി​മി​തി അു​ഭ​വ​പ്പെ​ട്ട​തോ​ടെ, അ​ന്ന് ബ്രാ​ഹ്മ​ണ സ​മു​ദാ​യ​ത്തി​ന്റെ ശ്മ​ശാ​ന​മാ​യി​രു​ന്ന പ​തി​നെ​ട്ടേ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​യി​ലേ​ക്ക്​ സ്‌​കൂ​ള്‍ മാ​റ്റി സ്ഥാ​പി​ച്ചു. ആ​റ് ക്ക്സ്​ ​മു​റി​ക​ളി​ല്‍ തു​ട​ങ്ങി​യ സ്‌​കൂ​ള്‍ ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ക്ലാ​സ്​ മു​റി​ക​ളോ​ടു​കൂ​ടി​യ വി​പു​ല​മാ​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ള്ള ഒ​ന്നാ​യി വ​ള​ര്‍ന്നു. 1950ല്‍ ​ഗ​വ.​ഗേ​ള്‍സ് ഹൈ​സ്‌​കൂ​ള്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​ന്ന​തു​വ​രെ ഇ​വി​ടെ ആ​ണ്‍കു​ട്ടി​ക​ളും പെ​ണ്‍കു​ട്ടി​ക​ളും ഒ​രു​മി​ച്ചാ​ണ് പ​ഠി​ച്ചി​രു​ന്ന​ത്. മി​ക്സ​ഡ് സ്കൂ​ൾ പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച ഒ.​എ​സ്. അം​ബി​ക എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GirlsThiruvananthapuram NewsAttingal Goverment Boys School
News Summary - Girls-Attingal-Goverment-Boys-School
Next Story