Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightആലംകോട് -കടയ്ക്കാവൂർ...

ആലംകോട് -കടയ്ക്കാവൂർ റോഡിൽ ഗുണ്ടാ വിളയാട്ടം; ചുമട്ടു തൊഴിലാളിക്കുനേരെ ആക്രമണം

text_fields
bookmark_border
attack
cancel
camera_alt

ഗു​ണ്ട ആ​ക്ര​മ​ണ​ത്തി​ന്

ഇ​ര​യാ​യ ഷൈ​ജു

ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട് ക​ട​യ്ക്കാ​വൂ​ർ റോ​ഡി​ൽ ഗു​ണ്ടാ​വി​ള​യാ​ട്ടം, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് നേ​രെ ആ​ക്ര​മ​ണം. ആ​ലം​കോ​ട് തൊ​പ്പി​ച​ന്ത മേ​ഖ​ല​യി​ലാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഗു​ണ്ട​ക​ളു​ടെ വി​ള​യാ​ട്ടം. ക​ഴി​ഞ്ഞ​ദി​വ​സം വെ​ളു​പ്പി​ന് ര​ണ്ടി​ന് ആ​ലം​കോ​ട് മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​യ തൊ​ഴി​ലാ​ളി​യാ​യ ഷൈ​ജു​വി​നെ ര​ണ്ട് അം​ഗ​സം​ഘം റോ​ഡി​ൽ ത​ട​ഞ്ഞു​നി​റു​ത്തി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു.

വ​ടി​വാ​ളു​മാ​യി റോ​ഡി​ന്‍റെ ന​ടു​വി​ലി​റ​ങ്ങി ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​വ​രെ വെ​ട്ടി​ച്ച് മു​ന്നോ​ട്ട് പോ​യി. അ​പ്പോ​ൾ പാ​റ​ക്ക​ഷ്ണ​ങ്ങ​ൾ എ​ടു​ത്തെ​റി​ഞ്ഞു. ഏ​റു​കൊ​ണ്ട ഷൈ​ജു​വി​ന്​ ത​ല​ക്ക്​ ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. ഇ​തേ സ​മ​യം മ​റ്റു വാ​ഹ​ന​ങ്ങ​ൾ വ​ന്ന​തി​നാ​ൽ അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ഷൈ​ജു​വി​നെ കെ.​ടി.​സി.​ടി ഹോ​സ്പി​റ്റ​ലെ​ത്തി​ച്ചു. ഉ​ട​ൻ ത​ന്നെ ക​ട​യ്ക്കാ​വൂ​ർ പൊ​ലീ​സി​ന് വി​വ​ര​മ​റി​യി​ക്കു​ക​യും ചെ​യ്തു.

അ​ക്ര​മി സം​ഘ​ങ്ങ​ൾ ത​മ്പ​ടി​ച്ചി​രു​ന്ന ഭാ​ഗ​ത്ത് തെ​രു​വി​ള​ക്കു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ക്ക​പ്പെ​ട്ട നി​ല​യി​ലും ആ​യി​രു​ന്നു. ഉ​ച്ച​ക്ക്​ ര​ണ്ടു​മു​ത​ൽ ആ​ലം​കോ​ട് ക​ട​യ്ക്കാ​വൂ​ർ റോ​ഡി​ൽ തൊ​പ്പി​ച്ച​ന്ത മേ​ഖ​ല​യി​ൽ ഇ​ത്ത​രം ഗു​ണ്ട സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണ്. ആ​ലം​കോ​ട് മാ​ർ​ക്ക​റ്റി​ൽ പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ​ക​ച്ച​വ​ട​ക്കാ​രു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്. ക​ഞ്ചാ​വ്. മ​യ​ക്കു​മ​രു​ന്ന് മ​ദ്യ​പാ​നി​ക​ളു​ടെ ശ​ല്യ​വും ഏ​റെ​യാ​ണ് ഈ ​ഭാ​ഗ​ത്ത്.

​​പൊ​ലീ​സി​ന്റെ രാ​ത്രി​കാ​ല റോ​ന്തു​ചു​റ്റ​ലി​ല്ലാ​ത്ത​തും അ​ക്ര​മി സം​ഘ​ങ്ങ​ൾ​ക്ക് വ​ള​രെ എ​ളു​പ്പ​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി അ​ക്ര​മി സം​ഘ​ങ്ങ​ളെ സ​മീ​പ​പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ​പൊ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്നും രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ പൊ​ലീ​സി​ന്റെ റോ​ന്തു​ചു​റ്റ​ൽ വേ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacksGang riot
News Summary - Gang riot in Alamcode-Kadakkavoor road
Next Story