Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightമത്സ്യത്തൊഴിലാളി...

മത്സ്യത്തൊഴിലാളി അതിക്രമത്തിനിരയായ സംഭവം: അന്വേഷണ കമീഷനെ നിയോഗിച്ചു

text_fields
bookmark_border
മത്സ്യത്തൊഴിലാളി അതിക്രമത്തിനിരയായ സംഭവം: അന്വേഷണ കമീഷനെ നിയോഗിച്ചു
cancel

ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​തി​ക്ര​മ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ നി​ജ​സ്ഥി​തി അ​റി​യാ​ൻ ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ അ​ന്വേ​ഷ​ണ ക​മീ​ഷ​നെ നി​യോ​ഗി​ച്ചു. സീ​നി​യ​ർ സൂ​പ്ര​ണ്ട് റാ​ങ്കി​ലു​ള്ള ര​ണ്ടു ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യോ​ഗി​ച്ച​ത്. ന​ഗ​ര​സ​ഭ ക​ണ്ടി​ൻ​ജ​ൻ​റ്​ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ മ​ത്സ്യ വി​ൽ​പ​ന തൊ​ഴി​ലാ​ളി​യോ​ട് വ​ള​രെ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

അ​തേ സ​മ​യം വ​ള​രെ മാ​ന്യ​മാ​യ രീ​തി​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ പെ​രു​മാ​റി​യ​തെ​ന്നും വാ​സ്ത​വ​മ​ല്ലാ​ത്ത വാ​ർ​ത്ത​ക​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് വ​രു​ന്ന​തെ​ന്നും ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ.​എ​സ്. കു​മാ​രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​ത്സ്യ വി​പ​ണ​ന​ത്തി​നാ​യി അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ചെ​യ്യേ​ണ്ട​തെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ പ​റ​ഞ്ഞു. വൈ​സ് ചെ​യ​ർ​മാ​ൻ ജി. ​തു​ള​സീ​ധ​ര​ൻ പി​ള്ള, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ അ​വ​ന​വ​ഞ്ചേ​രി രാ​ജു, ര​മ്യ, ന​ജാം, ഗി​രി​ജ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

മത്സ്യത്തൊഴിലാളിക്കെതിരായ കേസ് പിൻവലിക്കണം –ഉമ്മൻ ചാണ്ടി

ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രു​ടെ അ​ക്ര​മ​ത്തി​നി​ര​യാ​യി പ​രി​ക്കേ​റ്റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്കെ​തി​രെ എ​ടു​ത്ത കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഞ്ചു​തെ​ങ്ങി​ലെ വീ​ട്ടി​ൽ എ​ത്തി അ​ൽ​ഫോ​ൺ​സ​യെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. അ​ക്ര​മ​ത്തി​നി​ര​യാ​യ സ്ത്രീ ​തൊ​ഴി​ലാ​ളി​ക്ക് നേ​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ഉ​പ​യോ​ഗി​ച്ച് കേ​സെ​ടു​ത്ത​ത് ശ​രി​യ​ല്ല. ഈ ​കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി എം.​എ. ല​ത്തീ​ഫ്, ഡി.​സി.​സി അം​ഗം നെ​ൽ​സ​ൺ ഐ​സ​ക്, എം.​ജെ. ആ​ന​ന്ദ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​എ​സ്. അ​നൂ​പ്, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഷെ​റി​ൻ ജോ​ൺ, പ​ഞ്ചാ​യ​ത്ത്‌ അം​ഗം യേ​ശു​ദാ​സ​ൻ സ്​​റ്റീ​ഫ​ൻ, ജൂ​ഡ് ജോ​ർ​ജ്, ഷീ​മ ലെ​നി​ൻ, ക്രി​സ്​​റ്റി സൈ​മ​ൺ, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ജി​ഫി​ൻ, പെ​രും​കു​ളം അ​ൻ​സാ​ർ, ഇ​മാ​മു​ദ്ദീ​ൻ, ഫാ​ദ​ർ ലൂ​സി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മത്സ്യക്കച്ചവട സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അപലപനീയം –ലത്തീൻ അതിരൂപത

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത​കാ​ല​ത്താ​യി മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കു നേ​രെ ന​ട​ക്കു​ന്ന അ​തി​ക​മ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി രൂ​പ​ത ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന സ്ത്രീ​ക​ളെ അ​ക്ര​മി​ക്കു​ന്ന പ്ര​വ​ണ​ത ഏ​റി​വ​രു​ന്നു. ഈ ​പ​ര​മ്പ​ര​യി​ലെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സം​ഭ​വ​മാ​ണ് ആ​റ്റി​ങ്ങ​ലി​ൽ ന​ട​ന്ന​ത്. അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​െൻറ ഏ​ക അ​ത്താ​ണി​യാ​യ അ​ൽ​ഫോ​ൺ​സ വി​ൽ​പ​ന​ക്കാ​യി ​െവ​ച്ചി​രു​ന്ന മ​ത്സ്യം റോ​ഡി​ൽ വ​ലി​ച്ചെ​റി​യു​ക​യും വി​ൽ​പ​നോ​പ​ക​ര​ണ​ങ്ങ​ൾ ത​ട്ടി​ത്തെ​റി​പ്പി​ക്കു​ക​യും ചെ​യ്ത ആ​റ്റി​ങ്ങ​ൾ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രു​ടെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണ്. ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​റി​െൻറ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര​മാ​യു​ണ്ടാ​ക​ണ​മെ​ന്ന് അ​തി​രൂ​പ​ത അ​ഭ്യ​ർ​ഥി​ച്ചു.

നഗരസഭാ ജീവനക്കാരെ പിരിച്ചുവിടണം –ബി.ജെ.പി

ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി​യി​ൽ മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​യ സ്ത്രീ​യെ ​ൈക​യേ​റ്റം ചെ​യ്ത് മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു​കൊ​ണ്ടു​പോ​യ ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​പി. സു​ധീ​ർ. ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ബി.​ജെ.​പി ന​ട​ത്തി​യ മു​നി​സി​പ്പാ​ലി​റ്റി മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി.​ജെ.​പി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് എ​സ്.​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ൻ​റ് മ​ണ​മ്പൂ​ർ ദി​ലീ​പ്, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത് പ്ര​സാ​ദ്, ശി​വ​ൻ​പി​ള്ള, ഹ​രി​പ്രി​യ, ര​മ്യ, ഷി​ജി​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FishermanCommission of Inquiry
News Summary - Fisherman attacked: Commission of Inquiry appointed
Next Story