Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സ്യവിത്ത് നിക്ഷേപം പദ്ധതിക്ക് ആറ്റിങ്ങലിൽ തുടക്കം

text_fields
bookmark_border
നെയ്യാര്‍ഡാമില്‍ രണ്ടുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു
മത്സ്യവിത്ത് നിക്ഷേപം പദ്ധതിക്ക് ആറ്റിങ്ങലിൽ തുടക്കം
cancel
camera_alt

ആ​റ്റി​ങ്ങ​ലി​ൽ മ​ത്സ്യ​വി​ത്ത് നി​ക്ഷേ​പം പ​ദ്ധ​തി ഒ.​എ​സ്. അം​ബി​ക എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം

ചെ​യ്യു​ന്നു

ആറ്റിങ്ങൽ: സംസ്ഥാന സര്‍ക്കാറും മത്സ്യബന്ധന വകുപ്പും സംയുക്തമായി നടത്തുന്ന പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപ പദ്ധതിക്ക് ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയില്‍ തുടക്കമായി. ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഉദ്ഘാടനം ഒ.എസ്. അംബിക എം.എല്‍.എ നിര്‍വഹിച്ചു. ആറ്റിങ്ങലിലെ മേലാറ്റിങ്ങല്‍ കടവ്, പൂവന്‍പാറ കടവ് എന്നിവിടങ്ങളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. രോഹു, കട്‌ല, മൃഗാല്‍ ഇനങ്ങളിലെ മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.

തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍നിന്ന് ഇതിനായി രണ്ടുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നിരുന്നു. ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. കുമാരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ തുളസീധരന്‍ പിള്ള, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാമാരായ ഗിരിജ, ഷീജ, ദീപ രാജേഷ് എന്നിവരും പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fish seed project started in attingal
Next Story