Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടികളുടെ സാമ്പത്തിക തട്ടിപ്പ്: വീട്ടമ്മ അറസ്റ്റിൽ

text_fields
bookmark_border
കോടികളുടെ സാമ്പത്തിക തട്ടിപ്പ്: വീട്ടമ്മ അറസ്റ്റിൽ
cancel
camera_alt

ബേ​ബി

ആറ്റിങ്ങൽ: പ്രമുഖ ജ്വല്ലറികളുടെ ഓഹരി വാഗ്ദാനംചെയ്ത് പണംതട്ടിയ യുവതി അറസ്റ്റിൽ. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് അമൃതംകുഴിയിൽ വീട്ടിൽ ബേബി(41) ആണ് അറസ്റ്റിലായത്.

ആറ്റിങ്ങൽ, ചിറയിൻകീഴ്, കല്ലമ്പലം എന്നിവിടങ്ങളിലെ പ്രമുഖ ജ്വല്ലറികളിൽ പാർട്ണറാക്കാമെന്നും ഓഹരി ഉടമകളാക്കാമെന്നും പറഞ്ഞാണ് പണം തട്ടിയത്. മണനാക്ക് മലവിള പൊയ്ക കൂട്ടിക്കട വീട്ടിൽ മനോജ് നൽകിയ പരാതിയിൽ കടയ്ക്കാവൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഭാര്യയുമായുള്ള പരിചയത്തിൽ രണ്ടുപേരുടെയും പേരിൽനിന്നും പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും രേഖകളും സർട്ടിഫിക്കറ്റുകളും നൽകിയില്ല.

പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നിരവധിപേരിൽ നിന്നും കോടികളുടെ തട്ടിപ്പാണ് നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് നിരവധി സ്ഥലങ്ങളിൽനിന്ന് പരാതിയുമായി എത്തുന്നുണ്ട്. സാമ്പത്തികതട്ടിപ്പിൽ കൂട്ടുപ്രതികളുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Financial fraud of crores-Housewife arrested
Next Story