Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ് ബാധിത​െൻറ മൃതദേഹം സംസ്കരിച്ച്​ ഡി.വൈ.എഫ്.​െഎ വനിത പ്രവർത്തകർ

text_fields
bookmark_border
ആറ്റിങ്ങലിൽ ആദ്യമായാണ് വനിതാ പ്രവർത്തകർ ഈ ഉദ്യമം ഏറ്റെടുക്കുന്നത്
covid deadbody cremation
cancel
camera_alt

ഡി.വൈ.എഫ്.ഐ വനിത പ്രവർത്തകർ കോവിഡ് ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നു.

ആറ്റിങ്ങൽ: ആറ്റിങ്ങൽ പച്ചംകുളത്ത് കോവിഡ് ബാധിച്ച്​ മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ച് ഡി.വൈ.എഫ്.ഐ വനിത പ്രവർത്തകർ. ആറ്റിങ്ങലിൽ ആദ്യമായാണ് വനിതാ പ്രവർത്തകർ ഈ ഉദ്യമം ഏറ്റെടുക്കുന്നത്.

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ മേഖല കമ്മിറ്റി അംഗങ്ങളായ കീർത്തന, കാർത്തിക, സാന്ദ്ര, അഖില എന്നിവരാണ് മൃതദേഹം സംസ്കരിക്കാൻ സധൈര്യം മുന്നോട്ടുവന്നത്. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം അജിൻ പ്രഭയുടെ നേതൃത്വത്തിൽ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന്​ മൃതദേഹം ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾപോലും മടിച്ചുനിൽക്കുമ്പോൾ സധൈര്യത്തോടെ മുന്നോട്ടുവന്ന ഡി.വൈ.എഫ്.ഐ വനിതാ പ്രവർത്തകരെ പൊതുപ്രവർത്തകരും ജനപ്രതിനിധികളും അനുമോദിച്ചു.

പച്ചംകുളം കമലാരംഗത്തിൽ 74 കാരനായ മാധവൻനായരുടെ മൃതദേഹമാണ് ഡി.വൈ.എഫ്.ഐ വനിതാ പ്രവർത്തകർ ഏറ്റെടുത്ത് സംസ്കരിച്ചത്. ഇയാൾ കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - DYFI women workers cremated deadbody of covid victim
Next Story