പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവ്
text_fieldsആറ്റിങ്ങൽ: വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസ്സുകാരിയായെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിക്ക് പതിനഞ്ചു വർഷം കഠിനതടവും 55000 രൂപ പിഴയും ശിക്ഷിച്ചു. മുട്ടപ്പലം കുക്കുടു ജയൻ എന്ന ബാബുവിനെയാണ് (30) ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജി ടി.പി. പ്രഭാഷ് ലാൽ ശിക്ഷിച്ചത്.
2016 മേയ് 16 നാണ് കേസിനാസ്പദമായ സംഭവം. വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞ് മാതാവ് വോട്ടുചെയ്യുവാൻ പോയ സമയമായിരുന്നു പീഡനം. അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്തു പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി.എസ്. സജിമോൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ പതിനാല് സാക്ഷികളെ വിസ്തരിച്ചു. 19 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എം. മുഹസിൻ ഹാജരായി.

