വധശ്രമകേസിലെ പ്രതി പിടിയിൽ
text_fieldsആറ്റിങ്ങൽ: വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അഴൂർ തിരുവാതിരക്കാരാവിള ലക്ഷം വീട്ടിൽ ഉണക്ക വിനീഷ് എന്ന വിനീഷ് (30) ആണ് പിടിയിലായത്. ബുധനാഴ്ച വൈകീട്ട് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. അഴൂർ കാറ്റാടിമുക്ക് തിരുവാതിരക്കാരാവിള ലക്ഷം വീട് കോളനിയിൽ രവിയെ (69) പ്രതി ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.
പ്രതിയുടെ ബന്ധുവിനെ തെറി വിളിച്ചെന്ന് ആരോപിച്ചാണ് ആക്രമിച്ചത്. തലക്ക് സാരമായി പരിക്കേറ്റ രവി ചികിത്സയിലാണ്. ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ എസ്.ഐ വിനീഷ്, ജി.എസ്.ഐ സജു, എ.എസ്.ഐ ഷജീർ, എസ്.സി.പി.ഒ സന്തോഷ്, അരുൺ, അഭിജിത്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

