Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺകുട്ടിയെ റോഡിൽ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
പെൺകുട്ടിയെ റോഡിൽ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ
cancel

ആറ്റിങ്ങൽ: നടുറോഡില്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസിലെ പ്രതിയെ കടയ്്ക്കാവൂര്‍ പൊലീസ് അറസ്​റ്റ്​ ചെയ്തു.

മേല്‍കടയ്ക്കാവൂര്‍ വെള്ളിപ്പാട്ടുമൂല പ്രവീണ്‍ നിവാസില്‍ അനന്തു(25)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. വക്കം സ്വദേശിനിയായ പെണ്‍കുട്ടി കോളജിൽ നിന്ന്​ വീട്ടിലേക്ക്​ വരുന്ന വഴി വക്കം മംഗ്ലാവിള പ്രോഗ്രസിവ് ലൈബ്രറിക്ക്​ സമീപം റോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

പ്രണയാഭ്യർഥന നിരസിച്ചതിലെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ അജേഷ് വി, എസ്.ഐ ദീപു, എ.എസ്‌.ഐ മാരായ രാജീവ്, ശ്രീകുമാര്‍, സി.പി.ഒ ജ്യോതിഷ്, സിയാദ്, ഗിരീഷ് ജിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Defendant arrested for assaulting girl on road
Next Story