വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsആറ്റിങ്ങൽ: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കിഴുവിലം പറയത്തുകോണം മാമംനടക്ക് സമീപം മേലെ കൊച്ചുവിള വീട്ടിൽ ഉണ്ണി എന്ന ശ്രീകാന്തിനെയാണ് (35) ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 മുതൽ വീട്ടമ്മയുമായി ഇയാൾ പരിചയത്തിലായിരുന്നു. തുടർന്ന് സ്വകാര്യ ഫോട്ടോകൾ എടുത്തശേഷം ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പലപ്പോഴായി ഭീഷണിപ്പെടുത്തി 20 പവൻ സ്വർണാഭരണങ്ങൾ കൈക്കലാക്കി പണയംവെക്കുകയും ചെയ്തു. പിന്നീട് വീട്ടമ്മ തന്നെ ഈ പണയ സ്വർണം തിരികെ എടുത്തെങ്കിലും പ്രതി ഭീഷണി തുടർന്നു. ഇന്റർനെറ്റ് വഴി ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
റൂറൽ എസ്.പി ശിൽപ, ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാർ എന്നിവരുടെ നിർദേശപ്രകാരം ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷ്, എസ്.ഐ അനൂപ്, മനോഹർ, പൊലീസുകാരായ ബിനു, അഹമ്മദ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

