തരിശുനിലം വിളഭൂമിയാക്കി സി.പി.എം
text_fieldsകാട്ടുചന്തയിലെ നെല്‍കൃഷി വിളവെടുപ്പുത്സവം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യുന്നു
ആറ്റിങ്ങല്‍: സര്‍ക്കാറിെൻറ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അയിലം മേഖലയില്‍ ഏറെക്കാലമായി തരിശായി കിടന്ന അഞ്ചേക്കര്‍ പാടം സി.പി.എം അയിലം കാട്ടുചന്ത ബ്രാഞ്ചിെൻറ നേതൃത്വത്തില്‍ നെല്കൃഷിയിറക്കിയതിെൻറ വിളവെടുപ്പ് ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിച്ചു. ഉമ നെല്‍വിത്താണ് ഇതിനായി ഉപയോഗിച്ചത്.
കൃഷിക്ക് പ്രധാന നേതൃത്വം വഹിച്ച രവിയെ ചടങ്ങില്‍ ആദരിച്ചു. സി.പി.എം ആറ്റിങ്ങല്‍ എരിയ സെക്രട്ടറി എസ്. ലെനിന്, സുഭാഷ്, അനില്‍കുമാര്‍, രഞ്ജിത്, സുശീല, നിലം ഉടമ ശ്യാമള തുടങ്ങിയവര്‍ പങ്കെടുത്തു. നെല്വിൽപനയിലൂടെ ലഭിക്കുന്ന ലാഭത്തുക നാട്ടിലെ നിര്‍ധനരായ വിദ്യാര്‍ഥികളുടെ പഠന ചെലവിനായി നൽകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

