Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightറേഷനിങ്...

റേഷനിങ് ഇന്‍സ്‌പെക്ടര്‍ക്ക് വധഭീഷണിയെന്ന്​ പരാതി

text_fields
bookmark_border
റേഷനിങ് ഇന്‍സ്‌പെക്ടര്‍ക്ക് വധഭീഷണിയെന്ന്​ പരാതി
cancel

ആ​റ്റി​ങ്ങ​ല്‍: റേ​ഷ​ന്‍ക​ട​യി​െ​ല ക്ര​മ​ക്കേ​ടി​ന്​ ന​ട​പ​ടി​യെ​ടു​ത്ത റേ​ഷ​നി​ങ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ക്ക് വ​ധ​ഭീ​ഷ​ണി​യെ​ന്ന് പ​രാ​തി. ചി​റ​യി​ന്‍കീ​ഴ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സി​ലെ റേ​ഷ​നി​ങ് ഇ​ന്‍സ്‌​പെ​ക്ട​ർ സു​ലൈ​മാ​നാ​ണ് ഫോ​ണി​ലൂ​ടെ വ​ധ​ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​ലൈ​മാ​ന്‍ ആ​റ്റി​ങ്ങ​ല്‍ ഡി​വൈ.​എ​സ്.​പി​ക്കും സി​വി​ല്‍സ​പ്ലൈ​സ് വ​കു​പ്പി​ലെ ഉ​ന്ന​താ​ധി​കൃ​ത​ര്‍ക്കും പ​രാ​തി ന​ൽ​കി.

അ​ഞ്ചു​തെ​ങ്ങ്-​വ​ര്‍ക്ക​ല മേ​ഖ​ല​യി​ലെ റേ​ഷ​നി​ങ് ഇ​ന്‍സ്‌​പെ​ക്ട​റാ​യ സു​ലൈ​മാ​ന്‍ 2018 ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന് ഈ ​മേ​ഖ​ല​യി​ലെ ഒ​രു റേ​ഷ​ന്‍ക​ട​യി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യി​രു​ന​നു. അ​ധി​കൃ​ത​ര്‍ക്ക് റി​പ്പോ​ര്‍ട്ട് ന​ൽ​കി​യ​തി​നെ​ത്തു​ട​ര്‍ന്ന് ക​ട​യു​ടെ അം​ഗീ​കാ​രം റ​ദ്ദാ​ക്കി. പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച​ശേ​ഷം അം​ഗീ​കാ​രം പു​നഃ​സ്ഥാ​പി​ച്ചു.

2019 ഡി​സം​ബ​ര്‍ 26ന് ​ഇ​തേ ക​ട​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ണ്ടും ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി. തു​ട​ര്‍ന്ന്, ലൈ​സ​ന്‍സി​യി​ല്‍നി​ന്ന് പി​ഴ​യീ​ടാ​ക്കു​ക​യും ക​ച്ച​വ​ട​ക്കാ​ര​നെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. ഒ​ഴി​വാ​ക്ക​പ്പെ​ട്ട ക​ച്ച​വ​ട​ക്കാ​ര​നാ​ണ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സു​ലൈ​മാ​ന്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഫോ​ണ്‍സം​ഭാ​ഷ​ണം ഉ​ള്‍പ്പെ​ടെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:threatComplaintration inspector
Next Story