Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightവാഹനം...

വാഹനം കസ്റ്റഡിയിലെടുത്തതിന്റെ പേരിൽ അർധരാത്രിയിൽ പൊലീസ് സ്റ്റേഷനിൽ ബഹളം

text_fields
bookmark_border
kerala police
cancel

പോ​ത്ത​ൻ​കോ​ട്: ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്കൂ​ട്ട​ർ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി ബ​ഹ​ളം വെ​ച്ചു. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് സം​ഭ​വം. മു​ൻ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റി​ന്റെ ശാ​ന്തി​ഗി​രി​യി​ലെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. അ​രി​യോ​ട്ടു​കോ​ണ​ത്ത് പൊ​ലീ​സി​നെ ക​ണ്ട ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ ഓ​ടി. ഓ​ടി​യ​ത് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പേ​രു​ത്ത​ല സ്വ​ദേ​ശി​യാ​യ അ​മ്പാ​ടി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​ത്രം നാ​ല്​ കേ​സു​ക​ളാ​ണ് അ​മ്പാ​ടി​ക്കു​ള്ള​ത്. അ​മ്പാ​ടി​ക്കെ​തി​രെ പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് കാ​പ്പ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​താ​ണ്. മ​റ്റൊ​രാ​ളെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യ​തി​നാ​ൽ സ്കൂ​ട്ട​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് സ്കൂ​ട്ട​റി​ന്റെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​യി​രു​ന്നു അ​ർ​ധ​രാ​ത്രി ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് വാ​ഹ​നം വി​ട്ടു​കി​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​നി​ലെ​ത്തി ബ​ഹ​ളം വെ​ക്കു​ക​യും പൊ​ലീ​സി​നെ തെ​റി വി​ളി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, വാ​ഹ​നം വി​ട്ടു​ത​രാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ൽ പൊ​ലീ​സ് ഉ​റ​ച്ചു​നി​ന്നു. തു​ട​ർ​ന്ന് കേ​ര​ള പൊ​ലീ​സ് ആ​ക്ട് 117 ഇ ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ശ​രി​യാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ വാ​ഹ​നം വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationcommotion
Next Story