വീട്ടിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി
text_fieldsസുഹൈലിന്റെ വീട്ടിലെത്തിയ മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടിയപ്പോൾ
ആറ്റിങ്ങൽ: വീട്ടിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. കിഴുവിലം കല്ലുപാലം പനപ്പള്ളി വീട്ടിൽ സുഹൈലിന്റെ വീട്ടിലാണ് പാമ്പ് എത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന് പ്രാവിനെ വളർത്തുന്നുണ്ട്. പ്രാവുകളുടെ ഒച്ചകേട്ട് നോക്കിയപ്പോഴാണ് പ്രാവിൻ കൂട്ടിൽ പാമ്പിനെ കണ്ടത്. വാവ സുരേഷ് എത്തി മൂർഖനെ പിടികൂടി. സമീപ ദിവസങ്ങളിൽ മേഖലയിൽ നിരവധി സ്ഥലങ്ങളിൽ വിഷപ്പാമ്പുകളുടെ സാന്നിധ്യം കണ്ടെത്തി. തൊട്ടടുത്തുള്ള അഴൂർ പഞ്ചായത്തിൽ രണ്ടാം ക്ലാസുകാരൻ പാമ്പുകടിയേറ്റ് മരിക്കുകയും വയോധികന് ചേരയുടെ കടിയേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം അഞ്ചുതെങ്ങിൽ യുവതിക്ക് പാമ്പുകടിയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

