മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന ബോട്ടുകള്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്
text_fieldsആറ്റിങ്ങൽ: ശക്തമായ കാറ്റിലും മഴയിലും മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന ബോട്ടുകള്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. എട്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
അഞ്ചുതെങ്ങ് സ്വദേശിയായ വൈറ്റസ് (38), അമലദാസന്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അഞ്ചുതെങ്ങ് സ്വദേശി കസ്മലിെൻറ ഉടമസ്ഥതയിലുളള ചമ്പാവ് എന്ന് ബോട്ടും അഞ്ചുതെങ്ങ് സ്വദേശിയായ അമലദാസിെൻറ ഉടമസ്ഥതയിലുളള തോണികടവ് എന്ന ബോട്ടുമാണ് അപകടത്തില്‍പെട്ടത്.
അപകടത്തില്‍ ബോട്ടിലുണ്ടായിരുന്ന മീനും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. അപകടത്തിൽപെട്ട മത്സ്യത്തൊഴിലാളികള്‍ മറിഞ്ഞുകിടന്ന ബോട്ടില്‍ പിടിച്ചുകിടന്നാണ് രക്ഷപ്പെട്ടത്. ഇതിനിടെ സമീപത്ത് അപകടം കണ്ട് നിന്ന മത്സ്യത്തൊഴിലാളികള്‍ ബോട്ടുകള്‍ ഇറക്കി രക്ഷാപ്രവര്‍ത്തനം നടത്തി.
ഗുരുതര പരിക്കേറ്റ വൈറ്റസിനെയും അമലദാസിനെയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

