മുതലപ്പൊഴിയിൽ ബോട്ടപകടം; ഒരാളെ കാണാതായി
text_fieldsഅപകടത്തെതുടർന്ന് പൊഴിമുഖത്ത് തെരച്ചിൽ നടത്തുന്നു, കാണാതായ ക്രിസ്റ്റിൻ രാജ്
ആറ്റിങ്ങൽ: പെരുമാതുറ മുതലപ്പൊഴി ഹാർബറിൽ മത്സ്യബന്ധന വള്ളം ശക്തമായ തിരയിൽപെട്ട് മറിഞ്ഞ് ഒരാളെ കാണാതായി. ഒരാൾക്ക് പരിക്ക്. മരിയനാട് അർത്തിയിൽ പുരയിടത്തിൽ സ്റ്റീഫെൻറ മകൻ ക്രിസ്റ്റിൻ രാജിനെയാണ് (19) കാണാതായത്.
വെള്ളിയാഴ്ച പുലർച്ച അേഞ്ചാടെയാണ് സംഭവം. പുതുക്കുറിച്ചി സ്വദേശി ജാഫർഖാെൻറ വള്ളത്തിൽ നാലുപേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോകവെ ഹാർബറിെൻറ പ്രവേശനകവാടത്തിൽ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന അൻസാരി, സുജിത്ത്, സുജിൻ എന്നിവർ നീന്തി രക്ഷപ്പെട്ടെങ്കിലും ക്രിസ്റ്റിൽ രാജ് കടലിൽ അപ്രത്യക്ഷമായി. അൻസാരിയെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രിസ്റ്റിൻ രാജിനെ കണ്ടെത്താനായി അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസിെൻറയും വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെൻറിെൻറ ബോട്ടും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്.