Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightനിരോധിത...

നിരോധിത പ്ലാസ്റ്റിക്കും പഴകിയ ഭക്ഷണങ്ങളും പിടിച്ചെടുത്തു

text_fields
bookmark_border
നിരോധിത പ്ലാസ്റ്റിക്കും പഴകിയ ഭക്ഷണങ്ങളും പിടിച്ചെടുത്തു
cancel
camera_alt

കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ക്ക​റ്റ് ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ശി​പ്പി​ക്കു​ന്നു

ആ​റ്റി​ങ്ങ​ൽ: ആ​ലം​കോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തി​യ​പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത പ്ലാ​സ്റ്റി​ക്കും കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ക​ണ്ടെ​ത്തി. പി​ടി​ച്ചെ​ടു​ത്ത കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​ക്ക​റ്റ് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ചു. ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തെ പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ഴ് വ​സ്തു​ക്ക​ൾ കൂ​ട്ടി​യി​ട്ടു​ക​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​യും ക​ണ്ടെ​ത്തി.തു​ട​ർ​ച്ച​യാ​യി നീ​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി സെ​ക്ര​ട്ട​റി കെ.​എ​സ്. അ​രു​ൺ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram NewsStale FoodBanned Plastic
News Summary - Banned plastic and stale food seized
Next Story