കുപ്രസിദ്ധ ഗുണ്ട കാപ്പ നിയമപ്രകാരം അറസ്റ്റിൽ
text_fieldsതാഹ
ആറ്റിങ്ങൽ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന കുപ്രസിദ്ധ ഗുണ്ട പെരുംകുളം മലവിളപൊയ്ക ഫാത്തിമ മൻസിലിൽ താഹയെ (30) കാപ്പ നിയമപ്രകാരം കരുതൽ തടവിലാക്കി. തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിന്റെ ഉത്തരവ് പ്രകാരമാണ് ആറുമാസം കരുതൽ തടവിലാക്കിയത്.
ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി തിരുവനന്തപുരം റൂറൽ എസ്.പി ശിൽപ്പയുടെ നിർദ്ദേശപ്രകാരം വർക്കല ഡിവൈ.എസ്.പി സി. ജെ മാർട്ടിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കടയ്ക്കാവൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സജിൻ ലൂയിസ്, എസ്.ഐ ദിപു, പോലീസ് ഓഫീസർമരായ അനീഷ്, സുജിൽ, ലിജു, അനിൽകുമാർ, അഖിൽ, ഡാനി എന്നിവരടങ്ങിയ അന്വേഷണസംഘം വിതുരയിലെ ഒളിത്താവളത്തിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

