Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രമോഷണ കേസിൽ പൂജാരി പിടിയിൽ

text_fields
bookmark_border
ക്ഷേത്രമോഷണ കേസിൽ പൂജാരി പിടിയിൽ
cancel
camera_alt

വാ​സു​ദേ​വ​ൻ

ആ​റ്റി​ങ്ങ​ൽ: തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ൽ ശാ​ന്തി​യാ​യി ജോ​ലി​ക്ക് ക​യ​റി ക്ഷേ​ത്ര​മു​ത​ലു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ. തൃ​ശ്ശൂ​ർ ക​ണി​മം​ഗ​ലം അ​യ്യ​പ്പ​ൻ​കാ​വ് റോ​ഡി​ൽ മാ​ട​പ്പ​റ​മ്പ് മ​ഠം വീ​ട്ടി​ൽ വാ​സു​ദേ​വ​ൻ (58) ആ​ണ് ചി​റ​യി​ൻ​കീ​ഴ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ആ​ന​ത്ത​ല​വ​ട്ടം പു​ട്ടു​ക​ട ജ​ങ്ഷ​നി​ൽ സ​മീ​പ​ത്തെ ഉ​ള്ളാ​പ​റ​മ്പ് ഭ​ഗ​വ​തി ക്ഷേ​ത്ര ശാ​ന്തി​ക്കാ​ര​നാ​യി ജോ​ലി ചെ​യ്തു വ​ര​വെ വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്താ​റു​ള്ള അ​ര​പ്പ​വ​ൻ വീ​തം തൂ​ക്കം വ​രു​ന്ന ര​ണ്ട് സ്വ​ർ​ണ​മാ​ല​ക​ൾ മോ​ഷ്ടി​ച്ചി​രു​ന്നു. മാ​ല​ക​ൾ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​യ​പ്പെ​ടു​ത്തി ഇ​യാ​ൾ പ​ണ​വു​മാ​യി ക​ട​ന്നു ക​ള​ഞ്ഞു. പി​ന്നീ​ടു മ​റ്റൊ​രു ക്ഷേ​ത്ര​ത്തി​ൽ ശാ​ന്തി​യാ​യി ജോ​ലി​ക്ക് ക​യ​റാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​യു​ടെ പേ​രി​ൽ നി​ല​വി​ൽ അ​മ്പ​ല​പ്പു​ഴ ചാ​ല​ക്കു​ടി സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​റ് ചെ​യ്തു. ചി​റ​യി​ൻ​കീ​ഴ് എ​സ്.​ഐ ശ്രീ​കു​മാ​ർ, എ.​എ​സ്.​ഐ നാ​സ​ർ ജി.​എ​സ്, സി.​പി.​ഒ​മാ​രാ​യ രാം​നാ​ഥ്, നാ​ദി​ർ​ഷ, ശ്രീ​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റ് നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ൽ സ​മാ​ന സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - arrest on theft case
Next Story